ചുരുളി സിനിമയുടെ പ്രദർശനം തടയണമെന്ന ഹർജിയിൽ ഡിജിപിയെ കക്ഷി ചേർത്തു
റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് നിർദേശം
ചുരുളി സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഡിജിപിയെ കക്ഷി ചേർത്തു. സിനിമ കണ്ട് ചിത്രത്തിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നല്കി.
ചുരുളി ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷകയാണ് ഹർജി നല്കിയത്. 'ചുരുളി' സെൻസർ ചെയ്ത സിനിമയല്ല എന്ന് കേന്ദ്ര സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. ഒ.ടി.ടി. റിലീസിന് നിലവിൽ സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമല്ല.
സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിക്കും നടൻ ജോജു ജോര്‍ജിനും കേന്ദ്ര സെൻസര്‍ ബോര്‍ഡിനുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നത്. സിനിമയിലെ സംഭാഷണങ്ങളിലെ അശ്ലീല പ്രയോഗമാണ് ചുരുളിയെ കോടതിയിലെത്തിച്ചത്.
Next Story
Adjust Story Font
16