ഇന്ത്യൻ ഇന്‍റര്‍നാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് പുരസ്കാരം മലയാള ചിത്രം ദി പ്രൊപോസലിന്
മുംബൈയിൽ നടന്ന IIFTC 2023 ചടങ്ങിൽ വെച്ചായിരുന്നു സിനിമാറ്റിക് എക്സലൻസ് പുരസ്കാരലബ്ധി
ദി പ്രോപ്പോസല്‍ ചിത്രത്തില്‍ നിന്ന്
വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിന്റെ പുതിയ കാഴ്ചകളും വാണിജ്യത്തിന്‍റെ വഴികളും തുറക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള IIFTC (ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് ) പുരസ്കാരം നേടി മലയാളചിത്രം "ദി പ്രൊപോസൽ ". മുംബൈയിൽ നടന്ന IIFTC 2023 ചടങ്ങിൽ വെച്ചായിരുന്നു സിനിമാറ്റിക് എക്സലൻസ് പുരസ്കാരലബ്ധി.
പൂർണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ആദ്യമലയാള ചിത്രമെന്ന സവിശേഷതയാണ് ചിത്രത്തെ അംഗീകാരത്തിനർഹമാക്കിയത്. തമിഴിൽ നിന്നും റോക്കറ്ററി-ദി നമ്പി എഫക്ട് , തെലുങ്കിൽ ആര്‍ആര്‍ആര്‍ , കന്നഡ ചിത്രം റെയ്മോ, ഗുജറാത്തി ചിത്രം ഹൂണ് തരി ഹീർ എന്നീ ചിത്രങ്ങളാണ് അവാർഡ് നേടിയ മറ്റ് ചിത്രങ്ങൾ.
2022-ൽ സൈനപ്ളേയിൽ റിലീസായ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ജോ ജോസഫാണ്. ജോ ജോസഫ്, അനുമോദ് പോൾ, അമര രാജ, ക്ലെയർ സാറ മാർട്ടിൻ, സുഹാസ് പാട്ടത്തിൽ, കാർത്തിക മേനോൻ തോമസ് എന്നിവർ അഭിനയിച്ചിരിക്കുന്നു. പി.ആർ.ഒ- അജയ് തുണ്ടത്തിൽ.
Adjust Story Font
16