Quantcast

സ്‌റ്റൈലന്‍ ലുക്കില്‍ റിബല്‍ സ്റ്റാര്‍ പ്രഭാസ്; 'ദി രാജാ സാബ്' ആദ്യ ദൃശ്യങ്ങള്‍ പുറത്ത്

മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി രാജാ സാബി'ല്‍ വിഎഫ്എക്സ് നിര്‍വഹിക്കുന്നത് ബാഹുബലി ഫെയിം ആര്‍.സി കമല്‍കണ്ണനാണ്

MediaOne Logo

Web Desk

  • Published:

    29 July 2024 3:13 PM GMT

The first look of The Raja Saab, written and directed by Maruthi starring rebel star Prabhas, has been released.
X

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി രാജാ സാബി'ന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. സിനിമാ പ്രേമികളുടെയും ആരാധകരുടെയും മനംനിറക്കുന്ന സ്‌റ്റൈലിഷ് ലുക്കിലാണ് ഗാനത്തില്‍ പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്.

2025 ഏപ്രില്‍ 10ന് ചിത്രം തിയറ്ററുകളിലെത്തും. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി വിശ്വപ്രസാദാണ് ചിത്രം നിര്‍മിക്കുന്നത്. വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മാതാവ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

നിലവില്‍ പാതിയോളം ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഓഗസ്റ്റ് രണ്ടിനാണ് ആരംഭിക്കുന്നത്. തമന്‍ എസ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മണ്‍ മാസ്റ്റേഴ്സും കിങ് സോളമനും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആര്‍.സി കമല്‍കണ്ണനാണ്.

ഫാമിലി എന്റര്‍ടെയ്നര്‍ 'പ്രതി റോജു പാണ്ഡഗെ', റൊമാന്റിക് കോമഡി 'മഹാനുഭാവുഡു' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദി രാജാ സാബ്'. ഛായാഗ്രഹണം: കാര്‍ത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: എസ്.എന്‍.കെ, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Summary: The first look of 'The Raja Saab'', written and directed by Maruthi starring rebel star Prabhas, has been released.

TAGS :

Next Story