Quantcast

ദാദ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒഫിഷ്യൽ എൻട്രി നേടി 'ദ സീക്രട്ട് ഓഫ് വിമൺ'

പ്രജേഷ് സെൻ മൂവി ക്ലബിന്റെ ബാനറിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് 'സീക്രട്ട് ഓഫ് വിമൺ'.

MediaOne Logo

Web Desk

  • Updated:

    26 April 2023 8:17 AM

Published:

26 April 2023 8:15 AM

The Secret of Women wins Dada Sahib Phalke International Film Festival Official Entry
X

മലയാള ചിത്രം 'ദ സീക്രട്ട് ഓഫ് വിമൺ' പതിമൂന്നാമത് ന്യൂഡൽഹി ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപെട്ടു. ഒഫിഷ്യൽ എൻട്രി വിഭാഗത്തിലാണ് സിനിമ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പ്രജേഷ് സെൻ മൂവി ക്ലബിന്റെ ബാനറിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് 'സീക്രട്ട് ഓഫ് വിമൺ'. ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ജി. പ്രജേഷ് സെൻ ആണ് സീക്രട്ട് ഓഫ് വിമണിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ നിരഞ്ജന അനൂപ്,അജു വർഗീസ്,ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിർ മണോലി, പൂജ, വെള്ളത്തിലൂടെ ശ്രദ്ധേയരായ മിഥുൻ വേണുഗോപാൽ, അധീഷ് ദാമോദർ, തുടങ്ങിയവർ പ്രധാന വേഷത്തിലെന്നു. ലെബിസൺ ഗോപിയാണ് ഛായാഗ്രഹണം. പ്രദീപ് കുമാർ വി.വിയുടേതാണ് കഥ. എഡിറ്റിങ്-കണ്ണൻ മോഹൻ. നിതീഷ് നടേരിയുടെ വരികൾക്ക് ,അനിൽ കൃഷ്ണ ഈണം പകർന്നിരിക്കുന്നു. ജോഷ്വാ.വി.ജെ ആണ് പശ്ചാത്തല സംഗീതം.

ഷഹബാസ് അമൻ, ജാനകി ഈശ്വർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. കലാ സംവിധാനം-ത്യാഗു തവനൂർ,ഓഡിയോ ഗ്രഫി-അജിത് കെ ജോജ്, സൗണ്ട് ഡിസൈൻ ജിതേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളര്‍: ജിത്ത് പിരപ്പൻ കോട്, സ്റ്റുഡിയോ: ലാൽ മീഡിയ, ഡി.ഐ: ആക്ഷൻ ഫ്രേംസ് മീഡിയ, കളറിസ്റ്റ്: സുജിത് സദാശിവൻ, മേക്കപ്പ്: ലിബിൻ മോഹനൻ, കോസ്റ്റ്യൂം: അഫ്രിൻ കല്ലൻ, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: വിഷ്ണു രവികുമാർ, ഷിജു സുലേഖ ബഷീർ, ഡി.എ.എം: കുഞ്ഞാപ്പ, സ്‌ക്രിപ്റ്റ് അസോസിയേറ്റ്: വിനിത വേണു, സ്റ്റിൽസ്: ലെബിസൺ ഫോട്ടോഗ്രഫി, അജീഷ് സുഗതൻ, ഡിസൈൻ: താമിർ ഓക്കെ, പി.ആർ.ഒ: ആതിര ദിൽജിത്ത്, ഔട്ട്‌ഡോർ പബ്ലിസിറ്റി: സോളസ് കാലിക്കറ്റ്

TAGS :

Next Story