Quantcast

'ലിയോ'ൽ ജോജു ഇല്ല; പ്രചരിക്കുന്നത് വ്യാജ വാർത്ത

വിജയ്‍യും തൃഷയും 14 വര്‍ഷത്തിനു ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ലിയോ

MediaOne Logo

ബിന്‍സി ദേവസ്യ

  • Updated:

    13 April 2023 1:06 PM

Published:

13 April 2023 12:58 PM

Joju george, Leo, Fake news,lokesh kanakaraj, vijay
X

ചെന്നൈ: ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന 'ലിയോ' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തെക്കുറിച്ചുള്ള വാർത്തകള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഏറ്റവും അവസാനം ചിത്രവുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്തയാണ് നടൻ ജോജു ജോർജ്ജ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നുള്ളത്. നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുത്ത ഈ വാർത്ത വ്യാജമാണെന്ന് ജോജു ജോർജ്ജുമായി ബന്ധപ്പെട്ട അടുത്ത വ്യത്തങ്ങള്‍ അറിയിച്ചു. തമിഴ് മാധ്യമങ്ങളിലടക്കം ഈ വാർത്ത വലിയ രീതിയിൽ പ്രചരിച്ചതിന് പിന്നാലെയാണ് സ്ഥിരീകരണം.


വിജയ്‍യും തൃഷയും 14 വര്‍ഷത്തിനു ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ലിയോ. സഞ്ജയ് ദത്ത്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍ എന്നിവര്‍ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. മലയാളിയായ മാത്യു തോമസും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാത്യുവിന്‍റെ ആദ്യ തമിഴ് ചിത്രമാണ് ലിയോ. കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം കൂടിയാണ് ലിയോ. മാസ്റ്ററിന് ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.


സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സെപ്റ്റംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ റിലീസിനെത്തും.

TAGS :

Next Story