Quantcast

'എല്ലാം കോപ്പി പേസ്റ്റ്, പേരുകൾ പോലും അതുപോലെ'; റീമേക്ക് പരാജയങ്ങളെ കുറിച്ച് ബോണി കപൂർ

മലയാള ചിത്രം ഹെലന്റെ റീമേക്കാണ് ബോണി കപൂർ അടുത്തതായി നിര്‍മിക്കുന്ന സിനിമ

MediaOne Logo

Web Desk

  • Published:

    30 Oct 2022 4:29 AM GMT

എല്ലാം കോപ്പി പേസ്റ്റ്, പേരുകൾ പോലും അതുപോലെ; റീമേക്ക് പരാജയങ്ങളെ കുറിച്ച് ബോണി കപൂർ
X

നിരവധി ദക്ഷിണേന്ത്യൻ സിനിമകളാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. അടുത്തിടെ തമിഴിലെ സൂപ്പർ ഹിറ്റ് സിനിമ വിക്രം വേദ,തെലുങ്കിൽ വൻ വിജയം നേടിയ ജഴ്‌സി തുടങ്ങിയ ചിത്രങ്ങളാണ് അടുത്തിടെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. എന്നാൽ അവയ്ക്കും വിജയം കാണാൻ സാധിച്ചിട്ടില്ല. ദക്ഷിണേന്ത്യൻ സിനിമകൾ ഹിന്ദിയിൽ നിർമ്മിക്കപ്പെടുമ്പോൾ ചിലത് മാത്രം ഹിറ്റാകുന്നത് എന്തുകൊണ്ടാണെന്ന് തുറന്ന് പറയുകയാണ് നിർമാതാവായ ബോണി കപൂർ.ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും അഭിനയിച്ച വിക്രം വേദ, ഷാഹിദ് കപൂർ അഭിനയിച്ച ജേഴ്സി തുടങ്ങിയ ഏറ്റവും പുതിയ റിലീസുകൾ വലിയ വിജയമാകാത്തതിന്റെ കാരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

''ചില ദക്ഷിണേന്ത്യൻ സിനിമകളുടെ ഹിന്ദി റീമേക്കുകൾ വിജയിക്കാത്തതിന്റെ ഒരു കാരണം അവ കോപ്പി പേസ്റ്റ് ചെയ്തതാണ് എന്നതാണ്. വിക്രം വേദയുടെയും ജേഴ്സിയുടെയും പേരുകൾ പോലും അതുപോലെ തന്നെ കോപ്പിയടിച്ചിരിക്കുന്നു. കൂടാതെ ദക്ഷിണേന്ത്യൻ സിനിമകൾ റീമേക്ക് ചെയ്യുമ്പോൾ ഹിന്ദി പ്രേക്ഷകർക്ക് യോജിച്ച ഉത്തരേന്ത്യൻ ചേരുകവകൾ കൂടി ചേർക്കണം. ഇന്ത്യ മുഴുവൻ അംഗീകരിക്കുന്ന ഒരു സിനിമ നിങ്ങൾ ചെയ്യണം എങ്കിലേ അത് പ്രേക്ഷകർ സ്വീകരിക്കൂ.

ആർ മാധവനും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച വിക്രം വേദയുടെ ഹിന്ദി റീമേക്കിൽ സൈഫ് അലിഖാനും ഋത്വിക്‌റോഷനുമാണ് പ്രധാന വേഷത്തിലെത്തിയത്. സെപ്തംബർ 30 ന് റിലീസ് ചെയ്ത ചിത്രം 77.51 കോടി രൂപ നേടിയത്.

2019ൽ പുറത്തിറങ്ങിയ ഗൗതം തിന്നനൂരിയുടെ തെലുങ്ക് ചിത്രത്തിന്റെ റീമേക്കുമായിരുന്നു ജേഴ്‌സി. മകന്റെ ആഗ്രഹത്തിനായി കളിക്കളത്തിലേക്ക് മടങ്ങിവരുന്ന ഒരു മുൻ ക്രിക്കറ്റ് താരത്തിന്റെ വേഷമാണ് ഷാഹിദ് കപൂർ അവതരിപ്പിച്ചത്. ഈ വർഷം ഏപ്രിലിൽ റിലീസ് ചെയ്ത ചിത്രം ആഭ്യന്തര ബോക്സ് ഓഫീസിൽ 19 കോടി രൂപ നേടി. ഗൗതം തിന്നനൂരിയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണിത്. തെലുങ്കിൽ നാനിയാണ് ഇതിൽ നായകനായി എത്തിയത്.

മലയാള ചിത്രം ഹെലന്റെ ബോളിവുഡ് റീമേക്കുമായി ബോണി കപൂർ ഇപ്പോൾ എത്തുകയാണ്. മകൾ ജാൻവി കപൂർ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ഹിന്ദി ചിത്രത്തിന് 'മിലി' എന്നാണ് പേരിട്ടിരിക്കുന്നത്. സർവൈവൽ ത്രില്ലറായ മിലി നവംബർ 4 ന് തിയേറ്ററുകളിൽ എത്തും.'ഹെലന്റെ' സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്.

TAGS :

Next Story