Quantcast

വീട്ടിലെ കാര്യങ്ങൾ, എന്റെയും ഭാര്യയുടെയും സ്വഭാവം എല്ലാം സിനിമയിലുണ്ട്: വിപിൻ ദാസ്

'ഭാര്യയ്ക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുക്കുന്ന' ഭർത്താക്കന്മാരുള്ള പുരുഷാധിപത്യ സമൂഹത്തിന് മുഖത്തേറ്റ ശക്തമായ തൊഴിയാണ് സിനിമയെന്ന് നിരൂപകർ വിലയിരുത്തുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-04 14:34:15.0

Published:

4 Nov 2022 2:28 PM GMT

വീട്ടിലെ കാര്യങ്ങൾ, എന്റെയും ഭാര്യയുടെയും സ്വഭാവം എല്ലാം സിനിമയിലുണ്ട്: വിപിൻ ദാസ്
X

ബേസിൽ ജോസഫിനെയും ദർശന രാജേന്ദ്രനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ജയ ജയ ജയ ജയഹേ'. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഭാര്യയ്ക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുക്കുന്ന ഭർത്താക്കന്മാരുള്ള പുരുഷാധിപത്യ സമൂഹത്തിന് മുഖത്തേറ്റ ശക്തമായ തൊഴിയാണ് സിനിമയെന്ന് നിരൂപകർ വിലയിരുത്തുന്നു. ഇപ്പോൾ സിനിമയുടെ സംവിധായകൻ വിപിൻ ദാസിന്റെ ചില വെളിപ്പെടുത്തലുകളാണ് സിനിമാ ആസ്വാദകരുടെ ശ്രദ്ധയാകർഷിക്കുന്നത്.

സിനിമയ്ക്ക് തന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിപിൻ ദാസ്. തന്റെ വീട്ടിലെ കാര്യങ്ങൾ, തന്റെയും ഭാര്യയുടെയും സ്വഭാവം, എല്ലാം സിനിമയിലുണ്ടെന്നാണ് വിപിൻ ദാസിന്റെ വെളിപ്പെടുത്തൽ. ഒരു സ്വകാര്യ മാധ്യമത്തിനു നിൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കുന്നത്. ''സിനിമയിൽ ഉള്ള സംഭവങ്ങളെല്ലാം നമ്മൾ നിത്യ ജീവിതത്തിൽ കണ്ടുവരുന്നതാണ്. എവിടെപ്പോയാലും ഒരേ ഫുഡ് തന്നെ ഓർഡർ ചെയ്യുന്നതൊക്കെ എന്റെ സ്വഭാവത്തിൽ ഉള്ളതാണ്. അതൊക്കെ ശരിയാണോ എന്ന് ഞാൻ തന്നെ മനസ്സിലിട്ട് പരിശോധിച്ചിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം ഇമോഷനൽ ആയാൽ ക്‌ളീഷേ ആയിപ്പോകും. അങ്ങനെ വീണ്ടും വീണ്ടും എഴുതി. കഥാപാത്രങ്ങളെ നെഗറ്റീവോ പോസിറ്റീവോ അല്ലാതെയാക്കി''- വിപിൻ ദാസ് പറഞ്ഞു.

തിരക്കഥ റെഡി ആക്കി ബേസിലിനോട് പോയി കഥ പറഞ്ഞപ്പോൾ ബേസിൽ പൊട്ടിച്ചിരിച്ചുവെന്നും അത് കണ്ടപ്പോൾ ധൈര്യമായെന്നും വിപിൻ ദാസ് പറഞ്ഞു. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന നായികയെയാണ് ദർശന അവതരിപ്പിച്ചിരിക്കുന്നത്. ആത്മഹത്യാമുനമ്പിൽ നിന്ന് എങ്ങനെ ജീവിതത്തിലേക്ക് തിരിച്ചു വരണം എന്നൊരു സന്ദേശമാണ് സിനിമയിലൂടെ പറയാൻ ഉദ്ദേശിച്ചതെന്നും സംവിധായകൻ വ്യക്തമാക്കി. ആനന്ദ് മൻമഥൻ, അസീസ്, സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഐക്കൺ സിനിമാസ് ആണ് 'ജയ ജയ ജയ ജയ ഹേ'യുടെ വിതരണക്കാർ. ബബ്ലു അജുവാണ് ഛായാഗ്രഹകൻ. ജോൺ കുട്ടിയാണ് എഡിറ്റിങ്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാന രചന-വിനായക് ശശികുമാർ,ശബരീഷ് വർമ്മ, ജമൈമ. ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കല-ബാബു പിള്ള. ചമയം-സുധി സുരേന്ദ്രൻ. വസ്ത്രലങ്കാരം-അശ്വതി ജയകുമാർ. നിർമ്മാണ നിർവഹണം-പ്രശാന്ത് നാരായണൻ. മുഖ്യ സഹ സംവിധാനം-അനീവ് സുരേന്ദ്രൻ. ധനകാര്യം-അഗ്‌നിവേഷ്. പ്രൊഡക്ഷൻ കോർഡിനേറ്റർ-ഐബിൻ തോമസ്. നിശ്ചല ചായാഗ്രഹണം-എസ്.ആർ.കെ . വാർത്താ പ്രചരണം-വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. പബ്ലിസിറ്റി ഡിസൈൻസ്-യെല്ലോ ടൂത്ത്.

TAGS :

Next Story