Quantcast

'കണ്ണിലൂടെ എന്നെ കണ്ടുപിടിച്ചു, മമ്മൂട്ടി കൈയ്യടിച്ചത് വലിയ അംഗീകാരം'; റോഷാക്കിലെ വേഷത്തില്‍ ആസിഫ് അലി

ദിലീപ് എന്ന നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് റോഷാക്കിൽ ആസിഫ് അലിയെത്തിയത്

MediaOne Logo

ijas

  • Updated:

    2022-10-29 15:09:36.0

Published:

29 Oct 2022 3:05 PM GMT

കണ്ണിലൂടെ എന്നെ കണ്ടുപിടിച്ചു, മമ്മൂട്ടി കൈയ്യടിച്ചത് വലിയ അംഗീകാരം; റോഷാക്കിലെ വേഷത്തില്‍ ആസിഫ് അലി
X

റോഷാക്കിലെ നിര്‍ണായക കഥാപാത്രം അവതരിപ്പിച്ചതിന് മമ്മൂട്ടി കൈയ്യടി തന്നത് വലിയ അംഗീകാരമാണെന്ന് നടന്‍ ആസിഫ് അലി. റോഷാക്കിലെ വേഷത്തിന് ഒരു ശമ്പളമോ സമ്മാനമോ തന്നിരുന്നെങ്കില്‍ അത് തനിക്ക് മാത്രമേ സന്തോഷമാകുമായിരുന്നുള്ളൂവെന്നും മമ്മൂട്ടിയുടെ വാക്കുകള്‍ തന്നെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും സന്തോഷം പകര്‍ന്നതായും ആസിഫ് അലി പറഞ്ഞു.

റിലീസിന് മുന്നേ പുറത്തുവിട്ട ടീസറിലെ കണ്ണുകളിലൂടെ തന്നെ പ്രേക്ഷകര്‍ കണ്ടുപിടിച്ചതായും ആസിഫ് അലി പറഞ്ഞു. റിലീസ് ചെയ്ത് ഒരാഴ്ച കഴിയുമ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ ആസിഫ് അലിയാണ് ആ കഥാപാത്രം ചെയ്തതെന്ന് പറയുമ്പോഴായിരിക്കും അറിയുകയെന്നാണ് താന്‍ വിചാരിച്ചതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ഒരു സിനിമയ്ക്ക് തന്നെ കൊണ്ട് ഒരു ഗുണമുണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും അതിന്‍റെ ഭാഗമാകുമെന്നും താരം വ്യക്തമാക്കി.

ദിലീപ് എന്ന നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് റോഷാക്കിൽ ആസിഫ് അലിയെത്തിയത്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

ആസിഫ് അലിയുടെ വാക്കുകള്‍:

മമ്മൂട്ടി കൈയ്യടിച്ച് അഭിനയത്തെ മനസ്സിലാക്കിയെന്നത് തന്നെയാണ് ഏറ്റവും വലിയ അംഗീകാരം. ചിലപ്പോള്‍ ആ ചെയ്ത വേഷത്തിന് ഒരു ശമ്പളമായിട്ടോ സമ്മാനമായിട്ടോ എന്തെങ്കിലും തന്നിരുന്നെങ്കില്‍ എനിക്ക് മാത്രമേ സന്തോഷമാകുമായിരുന്നുള്ളൂ. ഇത് എന്നെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും മമ്മൂക്ക പറഞ്ഞ വാക്കുകള്‍ അത്രയും സന്തോഷം തന്നു. കെട്ട്യോളാണെന്‍റെ മാലാഖ ഒക്കെ ഒരുക്കിയ അടുത്ത സുഹൃത്ത് നിസാം ബഷീര്‍, ഇബ്‍ലീസും, അഡ്വഞ്ചേഴ്സ് ഓഫ് ഓമന്‍കുട്ടന്‍ ഒരുക്കിയ സമീറും കഥ പറയുമ്പോള്‍ എന്‍റെ ശബ്ദവും മുഖവും ഒന്നുമില്ല. ഞാനാണോയെന്ന് പലര്‍ക്കും മനസ്സിലാവാന്‍ പോലും സാധ്യതയില്ലായെന്ന് പറഞ്ഞു. പക്ഷേ ആ കഥാപാത്രത്തിലേക്ക് അവര്‍ വിളിക്കുമ്പോള്‍ കഥയില്‍ അങ്ങനെയൊരു നിഗുഢതയുണ്ടെന്ന് അവര്‍ക്ക് മനസ്സിലായതിന്‍റെ അടിസ്ഥാനത്തിലാണ് അത് ചെയ്യുന്നത്. എന്നാല്‍ അത് ഇത്ര ഇംപാക്ടുണ്ടാക്കുമെന്ന് ഞാനൊരിക്കലും വിചാരിച്ചില്ല. റിലീസ് ചെയ്ത് ഒരാഴ്ച കഴിയുമ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ ഈ സിനിമയിലെ ആ കഥാപാത്രം ആസിഫ് അലിയാണെന്ന് പറയുമ്പോഴായിരിക്കും അറിയുകയെന്നാണ് ഞാന്‍ വിചാരിച്ചത്. റിലീസിന് മുന്നേ വിട്ട ഒരു ടീസറില്‍ നിന്നും കണ്ണുകള്‍ മനസ്സിലാക്കി ഞാനാണ് വില്ലനെന്ന തീരുമാനത്തില്‍ എത്തുകയൊക്കെ ചെയ്തപ്പോള്‍ മലയാളികള്‍ എന്നെ അത്രത്തോളം മനസ്സിലാക്കുന്നുവെന്നത് വലിയ അംഗീകാരമാണ്.

എനിക്ക് എല്ലാം തന്നത് സിനിമയാണ്. എന്നെ കൊണ്ട് സിനിമയ്ക്ക് ഒരു ഗുണമുള്ള കാര്യമാണെന്ന് എനിക്ക് ഫീല്‍ ചെയ്താല്‍ അത് ചെയ്യാന്‍ തയ്യാറാണ്. സ്റ്റാര്‍ വാല്യൂ എന്നത് ടൈം ബീയിങ് ആണ്. തുടര്‍ച്ചയായി നല്ല സിനിമകള്‍ ചെയ്യുകയും അതിന്‍റെ ഭാഗമാവുകയും ചെയ്താലേ അതുള്ളു. എന്നെ സംബന്ധിച്ച് എല്ലാം സിനിമയാണ്. ഒരു സിനിമയ്ക്ക് എന്നെ കൊണ്ട് ഒരു ഗുണമുണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും ഞാനതിന്‍റെ ഭാഗമാകും.

TAGS :

Next Story