Quantcast

ടൈം-ലൂപ്പ് ചിത്രം ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ജെഫിൻ ജോസഫ്, വരുൺ രവീന്ദ്രൻ, ആര്യ കൃഷ്ണൻ, നിബിൻ സ്റ്റാനി, ശ്യാം സലാഷ്, ലാസ്യ ബാലകൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    22 July 2023 4:31 AM

Published:

22 July 2023 4:12 AM

Dreadful Chapters
X

മലയാളത്തിൽ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് ചിത്രമായ ‘വഴിയെ’യ്ക്ക് ശേഷം നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമായ 'ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയും നിർമൽ ബേബിയും കൂടി നിർമ്മിക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും. സംവിധായകൻ നിർമൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പോസ്റ്റർ പുറത്തുവിട്ടത്.

ജെഫിൻ ജോസഫ്, വരുൺ രവീന്ദ്രൻ, ആര്യ കൃഷ്ണൻ, നിബിൻ സ്റ്റാനി, ശ്യാം സലാഷ്, ലാസ്യ ബാലകൃഷ്ണൻ എന്നിവരാണ് ടൈം-ലൂപ്പ് ഹൊറർ ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകൻ തന്നെയാണ് നിർവഹിക്കുന്നത്.

ആറ് സുഹൃത്തുക്കൾ അവരുടെ അവധിക്കാലം ആഘോഷിക്കാൻ ഒരു ഒറ്റപ്പെട്ട ഹോംസ്റ്റേയിൽ ഒത്തുകൂടുന്നതും അവിടെ അവർ ഒരു ഗുഹയിൽ അകപ്പെട്ടുപോകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയ ചിത്രം ഉടനെ റിലീസ് ചെയ്യും.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്. ഛായാഗ്രഹണം: മിഥുൻ ഇരവിൽ. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്. സംഗീതം: ഫസൽ ഖായിസ്. മേക്കപ്പ്-ആർട്ട്: രഞ്ജിത്ത് എ. പ്രൊജക്റ്റ് അസോസിയേറ്റ് ഡയറക്ടര്‍സ്: അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. ചീഫ് അസ്സോസിയേറ്റ് ക്യാമറ: സിദ്ധാർഥ് പെരിയടത്ത്. സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി. സോഷ്യല്‍ മീഡിയ പ്രൊമോഷന്‍: ഇന്‍ഫോടെയ്ന്‍മെന്റ് റീല്‍സ്

TAGS :

Next Story