Quantcast

ടൈം ട്രാവല്‍, ഫാന്‍റസി; 'മഹാവീര്യറി'ലെ ആദ്യഗാനം പുറത്ത്

പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്

MediaOne Logo

ijas

  • Updated:

    2022-04-16 06:40:35.0

Published:

16 April 2022 6:39 AM GMT

ടൈം ട്രാവല്‍, ഫാന്‍റസി; മഹാവീര്യറിലെ ആദ്യഗാനം പുറത്ത്
X

നിവിന്‍ പോളിയും ആസിഫ് അലിയും മുഖ്യകഥാപാത്രങ്ങളായെത്തുന്ന മഹാവീര്യറിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'രാധേ രാധേ വസന്തരാധേ' എന്ന ഗാനത്തിന്‍റെ ലിറിക്ക് വീഡിയോ ആണ് പുറത്തിറങ്ങിയത്. വിദ്യാധരന്‍ മാസ്റ്ററും ജീവന്‍ പത്മകുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ഇഷാന്‍ ചബ്രയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്. ടൈം ട്രാവലും ഫാന്‍റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായ ചിത്രം, നർമ -വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. ചിത്ര സംയോജനം -മനോജ്‌. ശബ്ദമിശ്രണം -വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. കലാ സംവിധാനം -അനീസ് നാടോടി. വസ്ത്രാലങ്കാരം -ചന്ദ്രകാന്ത് മെൽവി. ജെ, ചമയം -ലിബിൻ മോഹനൻ. മുഖ്യ സഹ സംവിധാനം -ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പോളി ജൂനിയർ പിക്ചേർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് മഹാവീര്യര്‍ നിർമ്മിച്ചിരിക്കുന്നത്. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

TAGS :

Next Story