മിമിക്രി കാണിച്ച് എനിക്കൊന്നും തെളിയിക്കേണ്ട കാര്യമില്ല; ട്രോളുകള്‍ക്ക് മറുപടിയുമായി ടിനി ടോം
മിമിക്രി കൊണ്ട് എന്താണോ നേടാൻ ആഗ്രഹിച്ചത് അത് നേടിയെന്നും സിനിമയിലേക്ക് ഒരു എൻട്രി മാത്രമാണ് ഉദ്ദേശിച്ചതെന്നും ടിനി ടോം വ്യക്തമാക്കി
കൊച്ചി: സോഷ്യൽമീഡിയയിൽ നിരന്തരം ട്രോളുകൾക്ക് ഇരയാകുന്ന താരമാണ് മിമിക്രി കലാകാരനും നടനുമായ ടിനി ടോം. എന്നാൽ ട്രോളുകൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ടിനി ടോം. ബിഹൈൻഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ടിനിയുടെ പ്രതികരണം.
തനിക്കിനി മിമിക്രി കാണിച്ച് ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല. മിമിക്രി കൊണ്ട് എന്താണോ നേടാൻ ആഗ്രഹിച്ചത് അത് നേടിയെന്നും സിനിമയിലേക്ക് ഒരു എൻട്രി മാത്രമാണ് ഉദ്ദേശിച്ചതെന്നും ടിനി ടോം വ്യക്തമാക്കി. ട്രോളുകൾ താൻ എൻജോയ് ചെയ്യാറുണ്ടെന്നും ഹേറ്റേഴ്സ് ആണ് തന്‍റെ ആരാധകരെന്നും ടിനി വ്യക്തമാക്കി. തനിക്കിനി മിമിക്രി ചെയ്ത് തെളിയിക്കേണ്ട ആവശ്യമില്ല. കഴിഞ്ഞദിവസം താൻ ഒരു ബ്ലൈൻഡ് സ്കൂളിൽ പോയിരുന്നെന്നും വർഷത്തിലൊരിക്കൽ ഒരു ക്യാന്‍സര്‍ വാര്‍ഡോ ബ്ലൈന്‍ഡ് സ്‌കൂളോ സന്ദര്‍ശിച്ചാല്‍ നമുക്ക് അഹങ്കാരം ഉണ്ടാവില്ലെന്നും ടിനി പറഞ്ഞു. തനിക്ക് സിനിമയുടെ കുടുംബ പാരമ്പര്യം ഒന്നുമില്ലെന്നും ട്രൂപ്പുകളിലേക്ക് വന്നെന്നും പിന്നെ ലോകം മുഴുവന്‍ കറങ്ങാന്‍ പറ്റിയെന്നും ടിനി പറഞ്ഞു. ബ്രൂണേ, ഹോങ്കോങ്, പോലെയുള്ള സ്ഥലങ്ങളിലേക്ക് തന്നെ മലയാളികള്‍ ക്ഷണിച്ചിട്ടുണ്ടെന്നും ടിനി പറഞ്ഞു.
പത്തു വര്‍ഷം മുമ്പാണ് പ്രാഞ്ചിയേട്ടനിലേക്ക് എന്‍ട്രി ലഭിച്ചത്. മമ്മൂക്ക തന്നെയാണ് സെലക്റ്റ് ചെയ്ത് ഡ്യൂപ്പ് ആക്കിയത്. ഇവന്‍ പെര്‍ഫെക്റ്റാണ്, ഇവന്‍റെ ഷോള്‍ഡെര്‍ കറക്റ്റാണെന്നൊക്കെ പറഞ്ഞ് ക്ഷണിച്ചത് മമ്മൂക്ക ആയിരുന്നു. അദ്ദേഹം വഴിയാണ് സിനിമയിൽ എത്തിയതെന്നും ആരേയും വെറുപ്പിച്ചിട്ടില്ലെന്നും ടിനി പറഞ്ഞു. പ്രാഞ്ചിയേട്ടന് ശേഷം രഞ്ജിയേട്ടന്‍റെ തുടര്‍ന്നുള്ള ഏഴ് പടങ്ങളില്‍ അഭിനയിച്ചു. രഞ്ജിയേട്ടനെ ഒന്നും സോപ്പിടാന്‍ പറ്റില്ല. അവരൊക്കെ യഥാര്‍ത്ഥ കാസ്റ്റിങ്ങിന്‍റെ ആള്‍ക്കാരാണ്. പുള്ളി ഗിഫ്റ്റ് മേടിക്കില്ല. പുള്ളി കറക്റ്റ് കാസ്റ്റിങ് വെച്ച് മാത്രമേ ചെയ്യിപ്പിക്കൂവെന്നും ടിനി ടോം പറഞ്ഞു.
Adjust Story Font
16