'ഭയങ്കര തിരക്കാണ്, രാജ് കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിഞ്ഞില്ല'; നീലചിത്ര കേസില്‍ ശില്‍പ ഷെട്ടി
മുംബൈ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലാണ് ശില്‍പ ഷെട്ടിയുടെ മൊഴി.
ജോലിത്തിരക്കിലായതിനാല്‍ ഭര്‍ത്താവ് രാജ് കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിയില്ലെന്ന് ശില്‍പ ഷെട്ടി. നീലചിത്ര നിര്‍മാണ കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് സമർപ്പിച്ച 1400ൽ അധികം പേജുവരുന്ന ഉപകുറ്റപത്രത്തിലാണ് ശില്‍പ ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്.
'ഹോട്ട്ഷോട്ട്, ബോളിഫെയിം ആപ്പുകളെക്കുറിച്ച് എനിക്ക് അറിവില്ല. ഞാൻ എന്‍റെ ജോലിയുമായി തിരക്കിലായിരുന്നു. അതിനാൽ കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിയില്ല'- ശിൽപയുടെ മൊഴിയിൽ പറയുന്നു. 2015ലാണ് കുന്ദ്ര വിയാൻ ഇൻഡസ്ട്രീസ് ആരംഭിക്കുന്നത്. 2020 വരെ താനും അതിന്‍റെ ഡയറക്ടർമാരിൽ ഒരാളായിരുന്നു. പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ചെന്നും ശില്‍പ കൂട്ടിച്ചേര്‍ത്തു.
പ്രതികൾ സമൂഹമാധ്യമങ്ങളിൽ നീലചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ ഉപയോഗിച്ചിരുന്ന ആപുകളാണ് ഹോട്ട്ഷോട്ടും ബോളിഫെയിമും. നീലചിത്ര റാക്കറ്റുമായി ബന്ധപ്പെട്ട ദൈനംദിന പ്രവർത്തനങ്ങൾക്കായി വിയാൻ എന്‍റർപ്രൈസസിന്‍റെ മുംബൈയിലെ ഓഫിസാണ് രാജ് കുന്ദ്ര ഉപയോഗിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്.
രാജ് കുന്ദ്രയ്ക്ക് പുറമെ വിയാൻ ഇൻഡസ്ട്രീസ് ഐ.ടി തലവൻ റയാൻ തോർപെ, യഷ് താക്കൂർ, സന്ദീപ് ബക്ഷി എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഒമ്പതു പ്രതികൾക്കെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് 11 പേരാണ് ഇതുവരെ അറസ്റ്റിലായത്.
Adjust Story Font
16