Quantcast

പ്രേതത്തിന് പുതപ്പിനകത്ത് കയറാനാകില്ല, അപ്പോള്‍ എല്ലാം സേഫാണ്: പൊട്ടിച്ചിരിപ്പിച്ച് ടൊവിനോയും റോഷനും

"ചെറുപ്പത്തില്‍ കാണുന്ന സിനിമകളിലൊക്കെ പ്രേതം കാലില്‍ പിടിച്ചുവലിച്ചാണല്ലോ കൊണ്ടുപോകുക. അതുകൊണ്ട് കിടക്കുമ്പോള്‍ ഞാന്‍ കാല്‍ പുറത്തിടാറില്ലായിരുന്നു"

MediaOne Logo

Web Desk

  • Published:

    24 April 2023 1:50 PM GMT

Tovino Thomas and Roshan Mathew having a fun moment in the middle of MediaOne interview
X

മീഡിയവണ്ണിന് നല്‍കിയ  അഭിമുഖത്തിനിടയില്‍ ടൊവിനോ തോമസും റോഷന്‍ മാത്യുവും

പ്രേതത്തിന് പുതപ്പിനകത്ത് കയറാനാകില്ല, അപ്പോള്‍ എല്ലാം സേഫാണ്: പൊട്ടിച്ചിരിപ്പിച്ച് ടൊവിനോയും റോഷനും

കുട്ടിക്കാലത്തെ രസരകമായ ചില ഓര്‍മകള്‍ മീഡിയവണ്ണിനോട് പങ്കുവെക്കുകയാണ് നടന്മാരായ ടൊവിനോ തോമസും റോഷന്‍ മാത്യുവും. നീലവെളിച്ചം സിനിമയുടെ റീലിസിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് ചെറുപ്പത്തിലെ 'പ്രേതപ്പേടിയെ' കുറിച്ച് ഇരുവരും സംസാരിച്ചത്.

'പ്രേതം പിടിക്കാതിരിക്കാന്‍' തങ്ങള്‍ ചെയ്തിരുന്ന ചില നുറുങ്ങുവിദ്യകളും ഇവര്‍ പങ്കുവെച്ചു. 'ചെറുപ്പത്തില്‍ കാണുന്ന സിനിമകളിലൊക്കെ പ്രേതം കാലില്‍ പിടിച്ചുവലിച്ചാണല്ലോ കൊണ്ടുപോകുക. അതുകൊണ്ട് കിടക്കുമ്പോള്‍ ഞാന്‍ കാല്‍ പുറത്തിടാറില്ല. പിന്നെ പുതപ്പ് പുതച്ചാല്‍ സേഫാണ്. പുതപ്പിനകത്ത് കയറാന്‍ പ്രേതത്തിന് പറ്റില്ലല്ലോ(ചിരിച്ചുകൊണ്ട്),' ടൊവിനോ പറഞ്ഞു.

'പ്രേത സിനിമകള്‍ കണ്ടുകഴിയുമ്പോള്‍ പുറകില്‍ പ്രേതമുണ്ടെന്ന് തോന്നും. അതുകൊണ്ട് ഭിത്തിയോട് ചേര്‍ന്ന് നടക്കും. അപ്പോള്‍ പിന്നെ സേഫാണ് (ചിരിക്കുന്നു),' റോഷനും കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രേതമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ പ്രേതക്കഥകള്‍ കേള്‍ക്കുമ്പോഴും സിനിമകള്‍ കാണുമ്പോഴും പേടിക്കാറുണ്ടെന്നും ടൊവിനോ പറഞ്ഞു.

'എനിക്കങ്ങനെ പ്രേതാനുഭവമൊന്നും ഉണ്ടായിട്ടില്ല. വിചിത്രമായ ചില അനുഭവങ്ങളുണ്ട്. പക്ഷെ അതൊന്നും പ്രേതമാണെന്ന് ഞാന്‍ കരുതുന്നില്ല. എല്ലാ കാര്യങ്ങളും വസ്തുതാപരമായി വിശദീകരിച്ചാല്‍ പിന്നെ അതില്‍ ഫണ്‍ ഉണ്ടാകില്ല. അങ്ങനെ ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നതാണല്ലോ അതിന്റെ രസം. അതിന്റെ കൂടെ കുറച്ച് കാല്‍പനികത കൂടി ചേര്‍ത്ത് അവിടെ വെക്കണം. കാല്‍പനികതയില്ലാതെ മനുഷ്യന്‍ എങ്ങനെ ജീവിക്കും,' ടൊവിനോ പറഞ്ഞു.

ബഷീര്‍ തിരക്കഥയെഴുതിയ ഭാര്‍ഗവിനിലയത്തിന്റെ പുനരാവിഷ്‌കരമായ നീലവെളിച്ചം ആഷിഖ് അബുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ബഷീറായി ടൊവിനോയെത്തുമ്പോള്‍ ഭാര്‍ഗവിയാകുന്നത് റിമ കല്ലിങ്കലാണ്. റോഷനും ഷൈന്‍ ടോം ചാക്കോയുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഏപ്രില്‍ 20ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.



TAGS :

Next Story