Quantcast

'നടന്മാരുടെ കഞ്ഞിയിൽ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേ'; ബേസിലിനോട് ടൊവിനോ

ചിരി,ചിന്ത ചിരി അടിപൊളി പടം ചിദംബരം എന്നാണ് അജു വര്‍ഗീസിന്‍റെ അഭിപ്രായം

MediaOne Logo

Web Desk

  • Updated:

    2021-11-23 03:08:12.0

Published:

23 Nov 2021 3:07 AM GMT

നടന്മാരുടെ കഞ്ഞിയിൽ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേ; ബേസിലിനോട് ടൊവിനോ
X

യുവതാരനിര അണിനിരക്കുന്ന ജാന്‍ എ മന്‍ തിയറ്ററുകള്‍ കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നവാഗതനായ ചിദംബരം സംവിധാനം ചെയ്ത ചിത്രം കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രദര്‍ശനശാലകളില്‍ ആളെക്കൂട്ടിയിട്ടുണ്ട്. ടൊവിനോ തോമസ്, അജു വര്‍ഗീസ്, സംവിധായകരായ ജീത്തു ജോസഫ്, രഞ്ജിത്ത് ശങ്കര്‍ തുടങ്ങിയവര്‍ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ജാൻ എ മൻ ഷൂട്ടിംഗ് തുടങ്ങിയ അന്നുമുതൽ ഇതിനെക്കുറിച്ച് ബേസിലിൽ നിന്ന് കേൾക്കാൻ തുടങ്ങിയതാണെന്നും ഒടുവിൽ സിനിമ കണ്ടെന്നും വ്യക്തമാക്കിയ ടോവിനോ സിനിമ കണ്ട് ചിരിച്ച് ചിരിച്ച് വയറുവേദന എടുക്കുന്ന അവസ്ഥയിലെത്തിയെന്ന് പറഞ്ഞു. മുഴുവൻ ജാൻ എ മൻ ടീമിനെയും അഭിനന്ദിച്ച ടോവിനോ നടൻമാരുടെ കഞ്ഞിയിൽ പാറ്റ ഇടരുതെന്ന് ബേസിലിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. 'നടന്മാരുടെ കഞ്ഞിയിൽ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേയ്' എന്നാണ് ബേസിലിനെ ടാഗ് ചെയ്ത് ടോവിനോ കുറിച്ചത്.



ചിരി,ചിന്ത ചിരി അടിപൊളി പടം ചിദംബരം എന്നാണ് അജു വര്‍ഗീസിന്‍റെ അഭിപ്രായം. 'എല്ലാ അഭിനേതാക്കളും അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോൾ, അത് നന്നായി കാപ്ചർ ചെയ്യുകയും മികച്ച സംഗീത പിന്തുണ നൽകുകയും ചെയ്യുമ്പോൾ, അത് ഒരു വിരുന്ന് ആണ്!'അജു കുറിച്ചു. 'നന്നായി എഴുതി, മികച്ച രീതിയിൽ എക്സിക്യൂട്ട് ചെയ്ത്, മികച്ച രീതിയിൽ അവതരിപ്പിച്ച ഒരു സൂപ്പർ സ്മാർട്ട് സിനിമയാണ്. സ്വതന്ത്ര വാണിജ്യസിനിമ, സിനിമാതിയറ്ററുകളിൽ മാത്രമാണ് നടക്കുന്നത്. സിനിമ ഹാളുകളിലെ ഹൗസ് ഫുൾ ബോർഡുകളും പൊട്ടിച്ചിരിയും കണ്ണീരും സന്തോഷവും അതിന് ഒന്നുകൂടെ അടിവരയിടുന്നു. അഭിനന്ദനങ്ങൾ' – രഞ്ജിത്ത് ശങ്കർ കുറിച്ചു. ചിത്രവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പൂര്‍ണമായും ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ജാൻ എ മൻ. ബേസില്‍ ജോസഫ്, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ഛായാഗ്രഹണം – വിഷ്ണു തണ്ടാശേരി. ചിയേഴ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ വികൃതി എന്ന സിനിമക്ക് ശേഷം ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആന്‍റണി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

TAGS :

Next Story