Quantcast

അതുല്യ പ്രതിഭകള്‍ക്ക് ആദരം: 'പെരുമഴക്കാലവും' 'യവനികയും' 'വിധേയനും' ഐഎഫ്എഫ്‌കെയിൽ

സിനിമാ ലോകത്തിന് അതുല്യ സംഭാവനകൾ നൽകി കാലയവനികക്ക് പിന്നിൽ മറഞ്ഞുപോയവര്‍ക്കുള്ള സമർപ്പണമാണ് ഹോമേജ് വിഭാഗത്തിലെ ചിത്രങ്ങൾ

MediaOne Logo

Web Desk

  • Published:

    6 Dec 2023 2:42 AM GMT

അതുല്യ പ്രതിഭകള്‍ക്ക് ആദരം: പെരുമഴക്കാലവും യവനികയും വിധേയനും ഐഎഫ്എഫ്‌കെയിൽ
X

തിരുവനന്തപുരം: അതുല്യരായ ചലച്ചിത്ര പ്രവർത്തകർക്ക് ആദരവുമായി കേരള രാജ്യാന്തര ചലച്ചിത്ര മേള. 'ഹോമേജ്' വിഭാഗത്തിൽ 12 സംവിധായകരുടെ ചിത്രങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. സിനിമാ ലോകത്തിന് അതുല്യ സംഭാവനകൾ നൽകി കാലയവനികക്ക് പിന്നിൽ മറഞ്ഞുപോയവര്‍ക്കുള്ള സമർപ്പണമാണ് ഹോമേജ് വിഭാഗത്തിലെ ചിത്രങ്ങൾ.

2015 ഐഎഫ്എഫ്‌കെയിൽ ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ് നേടിയ വിഖ്യാത ഇറാനിയൻ ചലച്ചിത്രകാരൻ ദാരിയുഷ് മെഹർജുയിയുടെ 'എ മൈനർ'. സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയുടെ 'കസിൻ ആഞ്ചെലിക്ക', ഇബ്രാഹിം ഗോലെസ്റ്റാൻ സംവിധാനം ചെയ്ത 'ബ്രിക്ക് ആൻഡ് മിറർ' തുടങ്ങി ചിത്രങ്ങൾ ഈ വിഭാഗത്തിലെ പ്രധാന ആകർഷണങ്ങളാണ് . ഇവയ്ക്ക് പുറമെ മലയാള സിനിമയിൽ തങ്ങളുടെ അഭിനയം കൊണ്ടും സംവിധാനം കൊണ്ടും കയ്യൊപ്പ് ചാർത്തിയ പ്രതിഭകളുടെ ചിത്രങ്ങളും പ്രേക്ഷകർക്ക് മുന്നിലെത്തും.

അന്തരിച്ച സംവിധായകൻ കെ.ജി ജോർജിന്റെ 'യവനിക'. ജെ സി ഡാനിയേൽ പുരസ്‌കാര ജേതാവ് കെ.രവീന്ദ്രനാഥൻ നായർ നിർമിച്ച 'വിധേയൻ', സിദ്ധിഖ് സംവിധാനം ചെയ്ത് ഇന്നസെന്റ് പ്രധാനവേഷത്തിലെത്തിയ 'റാം ജി റാവു സ്പീക്കിങ്', മാമുക്കോയ സംസ്ഥാന പുരസ്‌കാരത്തിന് അർഹനായ 'പെരുമഴക്കാലം' എന്ന ചിത്രങ്ങളാണ് ഇവർക്ക്‌ ആദരമർപ്പിച്ചുകൊണ്ട് പ്രദർശിപ്പിക്കുന്നത്..


TAGS :

Next Story