Quantcast

എന്തു കൊണ്ട് മതം മാറി? വിശദീകരണവുമായി നടി വനിത വിജയകുമാർ

മാർച്ച് 28ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയത കുറിപ്പിലാണ് നടി മതംമാറ്റത്തെ കുറിച്ച് പ്രതികരിച്ചത്.

MediaOne Logo

Web Desk

  • Published:

    30 March 2022 11:51 AM GMT

എന്തു കൊണ്ട് മതം മാറി? വിശദീകരണവുമായി നടി വനിത വിജയകുമാർ
X

ചെന്നൈ: ബുദ്ധമതം സ്വീകരിക്കാനുള്ള കാരണം വ്യക്തമാക്കി തമിഴ് നടി വനിത വിജയകുമാർ. കൂടുതൽ സന്തോഷകരവും സമാധാനപൂർണവുമായ ജീവിതത്തിനു വേണ്ടിയാണ് മതം മാറിയത് എന്നാണ് നടിയുടെ വിശദീകരണം. മാർച്ച് 28ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയത കുറിപ്പിലാണ് നടി മതംമാറ്റത്തെ കുറിച്ച് പ്രതികരിച്ചത്.

തായ്‌ലാൻഡിലെ ഫുകേതിലെ ബുദ്ധക്ഷേത്രം ഈയിടെ വനിത സന്ദർശിച്ചിരുന്നു. ടെംപിൾ വിസ്റ്റ്, ബുദ്ധിസ്റ്റ് ടംപ്ൾ തുടങ്ങിയ ഹാഷ്ടാഗുകളോടെ ഇതിന്റെ ചിത്രങ്ങൾ അവർ ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.



തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത പുത്രിയാണ് വനിത. വിജയിയുടെ നായികയായി 1995ൽ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. മലയാളത്തില്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്സില്‍ അഭിനയിച്ചിട്ടുണ്ട്.

2013ൽ കമല്‍ ഹാസന്‍ അവതാരകനായി എത്തിയ തമിഴ് ബിഗ്‌ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു. 7.4 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനലും ഇവർക്ക് സ്വന്തമായുണ്ട്. പാചകം, ബ്യൂട്ടീ ടിപ്‌സ്, യാത്ര എന്നിവയാണ് നടി പങ്കുവയ്ക്കാറുള്ളത്.

TAGS :

Next Story