കാന്താരയിലെ വരാഹരൂപത്തിന് വിലക്കില്ല; മാതൃഭൂമിക്കും തൈക്കുടം ബ്രിഡ്ജിനും തിരിച്ചടി
കാന്താരയിലെ ‘വരാഹരൂപം’ എന്ന ഗാനം കോപ്പിയടിയാണെന്ന് കാണിച്ച് മാതൃഭൂമിയും തൈക്കുടം ബ്രിഡ്ജും കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു ചിത്രത്തിൽ നിന്ന് ഗാനം നീക്കിയത്
റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര എന്ന ചിത്രത്തിലെ വരാഹരൂപം എന്ന ഗാനം ചിത്രത്തിൽ നിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവ് കോഴിക്കോട് ജില്ലാ കോടതി റദ്ധാക്കിയിരിക്കുകയാണ്. സിനിമയിലെ 'വരാഹരൂപം' എന്ന ഗാനം കോപ്പിയടിയാണെന്ന് കാണിച്ച് മാതൃഭൂമിയും തൈക്കുടം ബ്രിഡ്ജും കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു ചിത്രത്തിൽ നിന്ന് ഗാനം നീക്കിയത്. സിനിമയിലും ഒടിടിയിലും ആപ്പുകളിലും തിയറ്ററുകളിലും ഗാനം ഉപയോഗിക്കുന്നത് കോടതി വിലക്കിയിരുന്നു.
ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിൻറെ ഹർജി ഹൈക്കോടതി തള്ളുകയും കീഴ് കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നിരിക്കെ എന്തിനാണ് ഹൈക്കോടതിയിലേക്ക് നേരിട്ടെത്തിയത് എന്ന് മനസ്സിലാകുന്നില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് കാന്താരക്ക് അനുകൂല വിധി ഉണ്ടായിരിക്കുന്നത്.
മാതൃഭൂമി മ്യൂസിക്കിന് വേണ്ടിയാണ് തൈക്കുടം ബ്രിഡ്ജ് പാട്ടൊരുക്കിയിരുന്നത്. മാതൃഭൂമിയെയും തൈക്കുടം ബ്രിഡ്ജിനെയുമടക്കം എതിര്‍കക്ഷികളാക്കിയായിരുന്നു ഹോംബാലെ ഫിലിംസ് ഹര്‍ജി ഫയല്‍ചെയ്തത്.
കാന്താരയുടെ ഗാനരചയിതാവ് ശശിരാജ് കാവൂർ കേസിൽ വിജയിച്ചെന്നും തൈക്കുടം ബ്രിഡ്ജിൻറെ ഹർജി തള്ളിക്കൊണ്ട് കോഴിക്കോട് ജില്ലാ കോടതി കാന്താര നിർമ്മാതാക്കൾക്ക് ആശ്വാസം നൽകിയെന്നും തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു.
Adjust Story Font
16