പിന്നാക്കക്കാര്‍ക്ക് അവസരം; സിനിമാ പരിശീലന കേന്ദ്രം ആരംഭിച്ച് വെട്രിമാരന്
ഓരോ വിദ്യാർത്ഥിക്കും 100% സബ്സിഡിക്കൊപ്പം ആഹാരവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്
തമിഴ്നാട്ടില്‍ പുതിയ ചലച്ചിത്ര പരിശീലന കേന്ദ്രം ആരംഭിച്ച് സംവിധായകൻ വെട്രിമാരൻ. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് കൾച്ചർ (IIFC -International Institute of Film and Culture ) എന്ന പേരിലാണ് വെട്രിമാരന് തന്റെ സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന യോഗ്യരായ യുവതീ -യുവാക്കൾക്ക് സൗജന്യമായി സിനിമ പരിശീലനം നൽകാൻ ലക്ഷ്യമിട്ടാണ് സ്ഥാപനം ആരംഭിച്ചിരിക്കുന്നത്.
21നും 25നും മധ്യേ പ്രായമുള്ള മാധ്യമവുമായി ബന്ധമില്ലാത്ത വിഷയത്തിൽ ബിരുദമുള്ളവർക്കാണ് പ്രവേശനയോഗ്യത. ഓരോ വിദ്യാർത്ഥിക്കും 100% സബ്സിഡിക്കൊപ്പം ആഹാരവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള തമിഴ് സംസാരിക്കുന്നവർക്കാണ് പ്രവേശനം നേടാനാകുക. ഒരു ജില്ലയിൽ നിന്ന് ഒരാൾ എന്ന നിലയിലാണ് അവസരം ലഭിക്കുക. അഞ്ചു ഘട്ടങ്ങളായിട്ടുള്ള യോഗ്യതാ പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക. http://www.iifcinstitute.com/ എന്ന വെബ് സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Adjust Story Font
16