Quantcast

'ഇവൻ എങ്ക ആള് ഡാ'; മാമന്നനിലെ രത്‌നവേലിനെ ഹീറോയാക്കി ജാതി വീഡിയോകൾ

ഫഹദ് ഫാസിലിന്റെ പ്രതിനായക കഥാപാത്രമായ രത്‌നവേലിന്റെ ദൃശ്യങ്ങൾക്കൊപ്പം മാസ് ബി.ജി.എം ചേർത്തുകൊണ്ടുള്ള വീഡിയോകളാണ് പ്രചരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-07-31 12:23:50.0

Published:

31 July 2023 12:15 PM GMT

ഇവൻ എങ്ക ആള് ഡാ; മാമന്നനിലെ രത്‌നവേലിനെ ഹീറോയാക്കി ജാതി വീഡിയോകൾ
X

മാരി സെൽവരാജ് രചനയും സംവിധാനവും നിർവഹിച്ച തമിഴ് പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് മാമന്നൻ. ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ, വടി വേലു, ഫഹദ് ഫാസിൽ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓ.ടി.ടി റിലീസിന് ശേഷം ഫഹദ് ഫാസിലിന്റെ പ്രതിനായക കഥാപാത്രത്തെ ഗ്ലോറിഫൈ ചെയ്തുകൊണ്ടുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ജാതി ബോധവും അധികാരവും തലക്ക് പിടിച്ച് സവർണനായ പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ദൃശ്യങ്ങൾക്കൊപ്പം മാസ് ബി.ജി.എം ചേർത്തുകൊണ്ടുള്ള വീഡിയോകളാണ് പ്രചരിക്കുന്നത്.

അതിനിടെ ചിലർ ഇതിനെതിരെ രംഗത്ത് വരുകയും ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെ ചൂണ്ടികാണിക്കുകയും ചെയ്തു. എന്തിനെതിരെയാണോ മാരി സെൽവരാജ് സിനിമയിലൂടെ സംസാരിക്കാൻ ശ്രമിച്ചത് ആ സവർണാധിപത്യ സ്വഭാവമാണ് ഇപ്പോൾ ആഘോഷിക്കപ്പെടുന്നതെന്ന് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

രത്‌നവേലിനെ കണ്ട് 'ഇവൻ എങ്ക ആള് ഡാ' എന്ന് പറയുന്നത് കാണുമ്പാൾ ജാതി വെറി എത്ര ആഴത്തിലാണ് നിലകൊള്ളുന്നതെന്ന് മനസിലാക്കാമെന്ന് ഒരാൾ കമന്റ് ചെയ്തു.

അതേസമയം കാഥാപാത്ര സൃഷ്ടിയിലും കാസ്റ്റിങ്ങിലും മാരി സെൽവരാജിന് അപാകതയുണ്ടായി എന്ന വിമർശനവും ഉയരുന്നുണ്ട്. രത്‌നവേലിന്റെ ക്യാരക്ടർ ആർക്ക് കൃത്യമായി വരച്ചിട്ടപ്പോൾ ഉദയനിധിയുടെ വീരനെ പൂർണമാക്കുന്നതിൽ ആ കൃത്യത നഷ്ടമായി പോയെന്നാണ് പ്രധാന വിമർശനം. ഫഹദിനെതിരെ നിൽക്കുന്ന നായകനായി ഉദയനിധിയെ കാസ്റ്റ് ചെയ്തതാണ് പ്രശ്‌നമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

നായകനടമ്മാർ വില്ലമാരായി വരുമ്പോൾ ആരാധന തോന്നുന്ന പ്രവണത പണ്ടും ഉണ്ടായിട്ടുണ്ടെന്നും കുമ്പങ്ങി നൈറ്റ്‌സിലെ ഷമ്മിക്കും ആരാധകരുണ്ടെന്നും ക്രൂരനായ വില്ലനെ ആരാധിക്കുന്നവർക്കാണ് കുഴപ്പമെന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു.

TAGS :

Next Story