Quantcast

പ്രണയാതുരരായി വിജയ് സേതുപതിയും മഞ്ജു വാര്യരും; വിടുതലൈ 2 പോസ്റ്റര്‍ പുറത്ത്

രണ്ട് പോസ്റ്ററുകളാണ് റിലീസ് ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-07-17 08:07:10.0

Published:

17 July 2024 8:02 AM GMT

Viduthalai 2
X

ചെന്നൈ: വെട്രിമാരന്‍റെ പുതിയ ചിത്രം 'വിടുതലൈ 2'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രണ്ട് പോസ്റ്ററുകളാണ് റിലീസ് ചെയ്തിരിക്കുന്നത്. ഒന്നില്‍ പ്രണയാതുരരായി നില്‍ക്കുന്ന വിജയ് സേതുപതിയെയും മഞ്ജു വാര്യരെയും കാണാം. മറ്റൊന്നില്‍ രക്തമൊലിപ്പിച്ചു നില്‍ക്കുന്ന വിജയ് സേതുപതിയെയും.

അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് വിടുതലൈ 2വിലെ പ്രധാന താരങ്ങള്‍. ആര്‍ എസ് ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ 2 നിര്‍മിക്കുന്നത്. സംഗീതം-ഇളയരാജ.

ഛായാഗ്രഹണം: ആര്‍. വേല്‍രാജ്, കലാസംവിധാനം: ജാക്കി, എഡിറ്റര്‍: രാമര്‍, കോസ്റ്റ്യൂം ഡിസൈനര്‍: ഉത്തര മേനോന്‍, സ്റ്റണ്ട്‌സ്: പീറ്റര്‍ ഹെയ്ന്‍ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈന്‍: ടി. ഉദയകുമാര്‍, വിഎഫ്എക്‌സ്: ആര്‍ ഹരിഹരസുദന്‍.

കഴിഞ്ഞ വര്‍ഷം തമിഴില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട വിടുതലൈയുടെ രണ്ടാം ഭാഗമാണ് വിടുതലൈ 2. സൂരിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യ ഭാഗത്തില്‍ വിജയ് സേതുപതിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തത്. രണ്ടാം ഭാഗം മക്കള്‍ സെല്‍വന്‍ കൊണ്ടുപോകുമെന്നാണ് ആരാധകരുടെ അവകാശവാദം.

TAGS :

Next Story