Quantcast

'പ്രശസ്തിയുണ്ടാകുമ്പോള്‍ കുറച്ച് പ്രശ്നങ്ങളുമുണ്ടാകും': ഇ.ഡിയുടെ 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനെ കുറിച്ച് വിജയ് ദേവരകൊണ്ട

'എന്നെ വിളിപ്പിച്ചപ്പോൾ ഞാൻ എന്‍റെ കടമ നിറവേറ്റി. ഞാൻ വന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകി'

MediaOne Logo

Web Desk

  • Updated:

    2022-12-01 05:07:15.0

Published:

1 Dec 2022 5:05 AM GMT

പ്രശസ്തിയുണ്ടാകുമ്പോള്‍ കുറച്ച് പ്രശ്നങ്ങളുമുണ്ടാകും: ഇ.ഡിയുടെ 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനെ കുറിച്ച് വിജയ് ദേവരകൊണ്ട
X

നടൻ വിജയ് ദേവരകൊണ്ടയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 12 മണിക്കൂര്‍ ചോദ്യംചെയ്തു. ലൈഗർ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു അന്വേഷണം. ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകുന്നതിലൂടെ തന്‍റെ കടമ നിറവേറ്റിയെന്ന് ദേവരകൊണ്ട പറഞ്ഞു.

"പ്രശസ്തിയുണ്ടാകുമ്പോള്‍ കുറച്ച് പ്രശ്നങ്ങളും പാർശ്വഫലങ്ങളും ഉണ്ടാകും. ഇതൊരു അനുഭവമാണ്. ഇതാണ് ജീവിതം. എന്നെ വിളിപ്പിച്ചപ്പോൾ ഞാൻ എന്‍റെ കടമ നിറവേറ്റി. ഞാൻ വന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകി. അവർ എന്നെ വീണ്ടും വിളിപ്പിച്ചിട്ടില്ല"- വിജയ് ദേവരകൊണ്ട പറഞ്ഞു. ഇന്നലെ രാവിലെ 8.30ന് തുടങ്ങിയ ചോദ്യംചെയ്യൽ രാത്രിയാണ് അവസാനിച്ചത്.

വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ലൈഗര്‍. 100 കോടി രൂപയായിരുന്നു സിനിമയുടെ ബജറ്റ്. അമേരിക്കൻ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ സിനിമ ബോക്സ്ഓഫീസില്‍ ഹിറ്റായില്ല. ലൈഗർ സിനിമയ്ക്കു വേണ്ടി പണം മുടക്കിയ കമ്പനികളും വ്യക്തികളും ആരൊക്കെയാണെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. വിദേശത്തു നിന്ന് സിനിമയ്ക്ക് പണമെത്തിയോ ഫെമ നിയമം ലംഘിച്ചോ എന്നത് ഉള്‍പ്പെടെയാണ് ഇ.ഡി പരിശോധിക്കുന്നത്. രണ്ടാഴ്ച മുമ്പ് സിനിമയുടെ സംവിധായകൻ പുരി ജഗന്നാഥിനെയും നിർമാതാവ് ചാർമി കൗറിനെയും ഇ.ഡി ചോദ്യംചെയ്തിരുന്നു.

Summary- Actor Vijay Deverakonda was questioned by the Enforcement Directorate for 12 hours today over the source of investment for his film Liger

TAGS :

Next Story