ദളപതി രാഷ്ട്രീയത്തിലേക്ക്? ആരാധക സംഘടനാ ഭാരവാഹികളുമായി ഇന്ന് കൂടിക്കാഴ്ച
താരത്തിന്‍റെ രാഷ്ട്രീയപ്രവേശവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇത് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
വിജയ്
ചെന്നൈ: ആരാധക സംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ (ടി.വി.എം.ഐ.) ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ചുമതലക്കാരുമായുള്ള നടൻ വിജയ്‍യുടെ ആലോചനായോഗം ഇന്ന് (ജൂലൈ 11) നടക്കും. ചെന്നൈയ്ക്ക് സമീപം പനയൂരിലുള്ള വിജയ്‍യുടെ ഫാം ഹൗസിലാണ് യോഗം നടക്കുക. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെയും ടി. വി. എം. ഐ. യുടെ ചുമതലക്കാർ പങ്കെടുക്കും. താരത്തിന്‍റെ രാഷ്ട്രീയപ്രവേശവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇത് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി താരം സിനിമയില്‍ നിന്നും രണ്ടു വര്‍ഷത്തെ ഇടവേള എടുക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനിടയില്‍ വിജയ് ആരാധകരെ പല തവണ കാണുകയും ഉച്ചഭക്ഷണം പങ്കിടുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം വിജയ് മക്കള്‍ ഇയക്കം പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചിരുന്നു. 234 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിപാടി നടന്നത്.പരിപാടിയില്‍ വോട്ടിനെ കുറിച്ചും രാഷ്ട്രീയത്തിലെ മോശം പ്രവണതകളെ കുറിച്ചുമെല്ലാം വിജയ് സംസാരിച്ചിരുന്നു.
പരിപാടിയ്ക്ക് ശേഷം വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യവും ഉയര്‍ന്നു. ചടങ്ങില്‍ 'ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവര്‍ ഒന്നര ലക്ഷം പേര്‍ക്ക് അത് കൊടുക്കുന്നുണ്ടെങ്കില്‍ 15 കോടി ആയി. അപ്പോള്‍ അയാള്‍ അതിനു മുന്‍പ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കൂ. കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് നിങ്ങള്‍ വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് പറയണം. നിങ്ങള്‍ പറഞ്ഞാല്‍ അത് നടക്കും. നിങ്ങളെ പിന്തിരിപ്പിക്കാന്‍ പലരും ഉണ്ടാകും. നിങ്ങളുടെ മനസ്സ് പറയുന്നത് പോലെ പ്രവര്‍ത്തിക്കണം' എന്ന് വിജയ് പറഞ്ഞിരുന്നു.
Adjust Story Font
16