Quantcast

'ലിയോ'- കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ്- വിജയ് ചിത്രത്തിന് പേരായി

'ബ്ലഡി സ്വീറ്റ്' ടാഗ് ലൈനില്‍ ഗംഭീര പ്രമൊ വീഡിയോ ഒരുക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    3 Feb 2023 12:43 PM

Published:

3 Feb 2023 12:36 PM

vijay, leo,lokesh kanakaraj
X

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന് പേരായി. 'ലിയോ' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. 'ബ്ലഡി സ്വീറ്റ്' എന്ന ടാഗ് ലൈനില്‍ ചിത്രത്തിന് ഗംഭീര പ്രമോ വീഡിയോയും ഒരുക്കിയിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ടൈറ്റിൽ ടീസർ ആരാധകർ ഏറ്റെടുത്തിരിക്കുയാണ്.

തൃഷയാണ് ചിത്രത്തിലെ നായിക. 2008ൽ പുറത്തിറങ്ങിയ കുരുവി എന്ന ചിത്രത്തിന് ശേഷം ഇരുവരെയും ഒരുമിച്ച് സ്‌ക്രീനിൽ കണ്ടിരുന്നില്ല. പതിനാല് വർഷങ്ങൾക്കു ശേഷം വിജയും തൃഷയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ലിയോക്കുണ്ട്.

'മാസ്റ്റർ' എന്ന ചിത്രത്തിന് ശേഷമാണ് ലോകേഷ് കനകരാജും വിജയും വീണ്ടും ഒന്നിക്കുന്നത്. അതുകൊണ്ടു തന്നെ പ്രതീക്ഷയും വാനോളമാണ്. സംവിധായകനൊപ്പം, രത്ന കുമാർ, ധീരജ് വൈദി എന്നിവർ ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയാവുന്നുണ്ട്.

എഴുതി 7 സ്‌ക്രീൻ സ്റ്റുഡിയോ ചിത്രം നിർമിക്കുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലുണ്ട്.'വാരിസാ'ണ് വിജയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം. വംശി പൈഡിപ്പള്ളിയായിരുന്നു സംവിധാനം.

TAGS :

Next Story