ഷൂട്ട് തുടങ്ങിയപ്പോള്‍ ഫഹദില്‍ കണ്ടത് മാജിക്കല്‍ ട്രാന്‍സ്ഫര്‍മേഷന്‍; അഞ്ച് മിനിട്ട് മുമ്പ് കണ്ട ആളേ അല്ലായിരുന്നു പിന്നീട്: വിനീത്
'പാച്ചുവും അത്ഭുതവിളക്കിലെ എന്റെ ഭാഗങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഞാന്‍ ധൂമത്തില്‍ ജോയിന്‍ ചെയ്തത്. എന്നാല്‍ ഫഹദ് വന്ന് പോവുകയായിരുന്നു. ഫഹദിന് വളരെ തിരക്കുപിടിച്ച സമയമായിരുന്നു അത്, പാവം. രണ്ടും വലിയ സിനിമകളുമായിരുന്നു. അവിടെ 15 ദിവസത്തെ ഷൂട്ട് ഉണ്ടാകും. അത് കഴിഞ്ഞാകും ധൂമത്തിലേക്ക് വരുക. പാച്ചു ചെയ്ത ആള്‍ തന്നെയാണോ ധൂമത്തിലെ വേഷവും ചെയ്തത് എന്ന് ഇന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്. അതാണ് അദ്ദേഹത്തിന്റെ കഴിവ്," വിനീത്
പാച്ചുവും അത്ഭുതവിളക്കും, ധൂമം എന്നീ സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫഹദിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ വിനീത്. ഇരു ചിത്രങ്ങളിലും സുപ്രധാന വേഷങ്ങളിലെത്തി മികച്ച പ്രകടനമായിരുന്നു വിനീതും കാഴ്ച വെച്ചത്. രണ്ട് സിനിമകളിലെയും ഇവരുടെ കോമ്പിനേഷന്‍ സീനുകളും കയ്യടി നേടിയിരുന്നു.
പാച്ചുവിന്റെയും ധൂമത്തിന്റെയും ഷൂട്ട് നടന്നത് ഒരേ സമയത്തായിരുന്നുവെന്നും ഫഹദിന് ഏറെ തിരക്കുപിടിച്ച സമയമായിരുന്നു അതെന്നും
മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു. പാച്ചു, അവിനാഷ് എന്നീ തികച്ചും വ്യത്യസ്തരായ കഥാപാത്രങ്ങളെ ഫഹദ് മികവുറ്റ രീതിയില്‍ അവതരിപ്പിച്ചുവെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ഷൂട്ട് തുടങ്ങുമ്പോള്‍ ഫഹദില്‍ അടിമുടി ഒരു മാജിക്കല്‍ ട്രാന്‍സ്ഫര്‍മേഷന്‍ നടക്കുമെന്നും വിനീത് പറയുന്നു.
'പാച്ചുവും അത്ഭുതവിളക്കിലെ എന്റെ ഭാഗങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഞാന്‍ ധൂമത്തില്‍ ജോയിന്‍ ചെയ്തത്. എന്നാല്‍ ഫഹദ് വന്ന് പോവുകയായിരുന്നു. ഫഹദിന് വളരെ തിരക്കുപിടിച്ച സമയമായിരുന്നു അത്, പാവം. രണ്ടും വലിയ സിനിമകളുമായിരുന്നു.
അവിടെ 15 ദിവസത്തെ ഷൂട്ട് ഉണ്ടാകും. അത് കഴിഞ്ഞാകും ധൂമത്തിലേക്ക് വരുക. പാച്ചു ചെയ്ത ആള്‍ തന്നെയാണോ ധൂമത്തിലെ വേഷവും ചെയ്തത് എന്ന് ഇന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്. അതാണ് അദ്ദേഹത്തിന്റെ കഴിവ്.
പാച്ചുവിലെ ഫഹദിനൊപ്പമുള്ള ആദ്യത്തെ ഷൂട്ട് എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഹംസധ്വനിയുടെ വീട്ടിലേക്ക് ഞാന്‍ ചെല്ലുന്ന ഭാഗമായിരുന്നു അത്. ഷൂട്ടിന് മുമ്പ് നമ്മള്‍ കാണുകയും ചെറുതായി സംസാരിക്കുകയുമെല്ലാം ചെയ്തു.
ഫഹദ് ആ പയ്യനൊപ്പം ഉറങ്ങുന്ന ഷോട്ടിലാണ് സീന്‍ തുടങ്ങുന്നത്. ഞാന്‍ വന്നതും പാച്ചു ഞെട്ടിയെണിക്കുന്നു. അത് ആ കഥാപാത്രത്തിന്റെ മാജിക്കല്‍ ട്രാന്‍സ്ഫര്‍മേഷനായിരുന്നു. പിന്നീട് റിയാസിനെ കണ്ട് ഉത്കണഠയോടെ ഓടിവരുന്ന ഭാഗമാണ്. അഞ്ച് മിനിട്ട് മുമ്പ് കണ്ട് സംസാരിച്ച ആളേ അല്ലായിരുന്നു ആ സീനില്‍. മുഴുവനായി അയാള്‍ പാച്ചുവായി മാറി.
ധൂമത്തിലും അങ്ങനെയായിരുന്നു. അവിനാഷായി മാജിക്കല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തി.ധൂമത്തില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും വളരെ സ്റ്റൈലസൈഡായ ബോഡി ലാംഗ്വേജാണ്. അതും ഫഹദ് ചെയ്തു.
ഫഹദിന്റെ ഈ കഴിവുകളെല്ലാം നമ്മള്‍ നാളുകളായി കാണുന്നതാണ്, ആസ്വദിക്കുന്നതാണ്. ഞാന്‍ പ്രകാശനും തൊണ്ടിമുതലും തുടങ്ങി നിരവധി കഥാപാത്രങ്ങളില്‍ അത് നമ്മള്‍ കണ്ടു. ഫഹദിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്,' വിനീത് പറഞ്ഞു.
Adjust Story Font
16