Quantcast

ആ കുഞ്ഞിനെ വെറുതെ വിടൂ; വാമികയുടെ മുഖം പകർത്തിയ ടിവി ചാനലിന് ആരാധകരുടെ വിമർശനം

ദക്ഷിണാഫ്രിക്കിയിൽ നടന്ന ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെയാണ് ചാനൽ ക്യാമറകൾ അനുഷ്‌ക ശർമയുടെ നേരെ തിരിഞ്ഞത്. വിഡിയോ ഇന്റർനെറ്റിൽ വൈറലാകുകയും 'വാമിക' ട്വിറ്ററിൽ ട്രെൻഡിങ്ങാകുകയും ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2022-01-24 13:14:55.0

Published:

24 Jan 2022 12:36 PM GMT

ആ കുഞ്ഞിനെ വെറുതെ വിടൂ; വാമികയുടെ മുഖം പകർത്തിയ ടിവി ചാനലിന് ആരാധകരുടെ വിമർശനം
X

ക്രിക്കറ്റ് മത്സരത്തിനിടെ വിരാട്- അനുഷ്‌ക ദമ്പതികളുടെ മകൾ വാമികയുടെ ചിത്രം പകർത്തിയ ചാനലിനെതിരെ ഇരുവരുടെയും ആരാധകർ രംഗത്ത്. ദക്ഷിണാഫ്രിക്കിയിൽ നടന്ന ഏകദിന ക്രിക്കറ്റ് മത്സരത്തിൽ കോഹ്ലി അർധസെഞ്ച്വറി തികച്ചതിന് പിന്നാലെയാണ് ചാനൽ ക്യാമറകൾ അനുഷ്‌ക ശർമയുടെ നേരെ തിരിഞ്ഞത്. ഇതിനിടെ വാമികയുടെ ചിത്രം സ്‌ക്രീൻ ഷോട്ട് എടുത്ത് ഒരാൾ ട്വിറ്റർ അക്കൗണ്ട് വഴി പ്രചരിപ്പിച്ചു. ഇതോടെ കുഞ്ഞ് വാമികയുടെ ചിത്രം വ്യാപകമായി പ്രചരിച്ചു. ഇതിനെതിരെയാണ് സോഷ്യൽ മീഡിയയിലും ഇരുവരുടെയും ആരാധകർ രംഗത്തെത്തിയത്.

ഫോട്ടോ ഏറ്റെടുത്ത മറ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കളോട് അത് ഡിലീറ്റ് ചെയ്യാൻ ആരാധകർ ആവശ്യപ്പെട്ടു. അത്തരം ട്വീറ്റുകൾ റിപ്പോർട്ട് ചെയ്യാൻ മറ്റുള്ളവരോട് പറയുകയും അത് ഡിലീറ്റ് ചെയ്യാനായി ഔദ്യോഗിക അക്കൗണ്ടുകളെ ടാഗ് ചെയ്യുകയും ചെയ്തു.

മത്സത്തിനിടെ ക്യാമറകൾ മകളുടെ ചിത്രം പകർത്തുന്ന കാര്യം അറിയില്ലായിരുന്നുവെന്നും ഈ വിഷയത്തിൽ തങ്ങളുടെ നിലപാടും അഭ്യർഥനയും അതേപടി തുടരുന്നതായും കോഹ്‌ലിയും അനുഷ്‌കയും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

'സുഹൃത്തുക്കളെ! ഇന്നലെ സ്റ്റേഡിയത്തിൽ വെച്ച് ഞങ്ങളുടെ മകളുടെ ചിത്രങ്ങൾ പകർത്തിയതായും അതിനുശേഷം വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതായും ഞങ്ങൾ മനസ്സിലാക്കുന്നു. ക്യാമറ ഞങ്ങളുടെ നേരെയാണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നുവെന്ന് എല്ലാവരേയും അറിയിക്കാൻ ആഗ്രഹിക്കുന്നു. ഈ വിഷയത്തിൽ ഞങ്ങളുടെ നിലപാടും അഭ്യർത്ഥനയും അതേപടി നിലനിൽക്കുന്നു. ഞങ്ങൾ നേരത്തെ വിശദീകരിച്ച കാരണങ്ങളാൽ വാമികയുടെ ചിത്രങ്ങൾ ക്ലിക്കുചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാതിരിക്കുന്നതിനെ ഞങ്ങൾ അഭിനന്ദിക്കുന്നു.'' അനുഷ്‌ക കുറിച്ചു.



ക്യാപ്റ്റൻ സ്ഥാനം രാജി വച്ച വിരാട് കോഹ്ലി മത്സരത്തിലെ തന്റെ അർദ്ധ സെഞ്ച്വറി വാമികയ്ക്ക് സമർപ്പിച്ചു. ഒരു തൊട്ടിലിന്റെ ആംഗ്യത്തോടെയാണ് കോഹ്‌ലി തന്റെ അർദ്ധ സെഞ്ച്വറി ആഘോഷിച്ചത്. ഓൺലൈനിൽ വൈറലായ വീഡിയോകളിൽ, അനുഷ്‌ക കോഹ്ലിയ്ക്ക് വേണ്ടി കൈയ്യടിക്കുകയും വാമികയ്ക്ക് ഒരു ചുംബനം നൽകുകയും വിരാടിനെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ വർഷമാണ് വിരാട് - അനുഷ്‌ക ദമ്പതികൾക്ക് വാമിക ജനിക്കുന്നത്. ഇരുവരും ആരാധകർക്കായി വാമികയുടെ ഫോട്ടോകൾ പങ്കിടാൻ വിസമ്മതിച്ചിരുന്നു. അവളുടെ ഫോട്ടോകൾ ക്ലിക്ക് ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയും അവളുടെ ഫോട്ടോകൾ പ്രസിദ്ധീകരിക്കാത്തതിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

'ഞങ്ങളുടെ കുട്ടിക്ക് സ്വകാര്യത ആഗ്രഹിക്കുന്നു. മാധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും സ്വതന്ത്രമായി ജീവിതം നയിക്കാൻ അവൾക്ക് അവസരം നൽകുന്നതിന് ഞങ്ങളുടെ പരമാവധി ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ചിത്രങ്ങൾ പോസ്റ്റ് ചെയ്യാതിരിക്കാൻ ശ്രമിച്ചതിന് ഫാൻ ക്ലബ്ബുകൾക്കും ഇന്റർനെറ്റിലെ ആളുകൾക്കും പ്രത്യേക നന്ദി,' എന്നായിരുന്നു വിരാടും അനുഷ്‌കയും സോഷ്യൽ മീഡിയയിൽ അന്ന് കുറിച്ചത്.

TAGS :

Next Story