മഹാഭാരതം സിനിമയാക്കാന്‍ ആഗ്രഹമുണ്ട്, പക്ഷെ താരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കില്ലെന്ന് വിവേക് അഗ്നിഹോത്രി
ടൈംസ് നൗവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
വിവേക് അഗ്നിഹോത്രി
മുംബൈ: ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തെ അടിസ്ഥാനമാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ടൈംസ് നൗവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"മറ്റുള്ളവർ ബോക്‌സ് ഓഫീസിനായി എന്തെങ്കിലും ഉണ്ടാക്കുന്നു. ഞാൻ അത് ജനങ്ങൾക്ക് വേണ്ടി ഉണ്ടാക്കാൻ പോകുന്നു. രണ്ടാമതായി, അർജുനെയും ഭീമനെയും മറ്റുള്ളവരെയും മഹത്വപ്പെടുത്താനാണ് അവർ അത് നിർമ്മിച്ചത്. എനിക്ക് മഹാഭാരതം ധർമ്മമാണ്." വിവേക് പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തില്‍ വിവേകിന്‍റെ പുതിയ ചിത്രമായ ദി വാക്സിൻ വാർ: എ ട്രൂ സ്റ്റോറിയുടെ ടീസര്‍ പുറത്തുവിട്ടിരുന്നു. ഒപ്പം ചിത്രത്തിന്‍റെ റിലീസ് തിയതിയും പുറത്തുവിട്ടിരുന്നു. സെപ്തംബര്‍ 28നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
അനുപം ഖേർ, നാനാ പടേക്കർ, റൈമ സെൻ, സപ്തമി ഗൗഡ, ഗിരിജ ഓക്ക്, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ദി വാക്സിൻ വാർ: എ ട്രൂ സ്റ്റോറി, ഇന്ത്യയിലെ കോവിഡ്-19 വാക്സിൻ പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ളതാണ്. 11 വ്യത്യസ്ത ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
Adjust Story Font
16