മോഹൻലാൽ-വൈശാഖ്-ഉദയകൃഷ്ണ കൂട്ടുക്കെട്ട് വീണ്ടും; മോൺസ്റ്റർ പ്രദർശനത്തിനെത്തുന്നു
ക്രൈം ത്രില്ലർ ചിത്രമായാണ് മോൺസ്റ്റർ രൂപകല്‍പ്പന ചെയ്തത്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ പ്രദർശനത്തിനെത്തുന്നു. ഒക്ടോബർ 21ന് മോണ്‍സ്റ്റര്‍ സിനിമ ആശിർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കും. മരയ്ക്കാറിനു ശേഷം ഒരു മോഹൻലാൽ ചിത്രം തിയറ്ററുകളിലെത്തുന്ന ആവേശത്തിലാണ് ആരാധകരും പ്രേക്ഷകരും. ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.
മഹാവിജയം നേടിയ 'പുലി മുരുകന്' ശേഷം വൈശാഖ്-ഉദയകൃഷ്ണ-മോഹൻലാൽ ടീമിൻ്റെ ചിത്രമെന്ന നിലയിലും ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്. ക്രൈം ത്രില്ലർ ചിത്രമായാണ് മോൺസ്റ്റർ രൂപകല്‍പ്പന ചെയ്തത്. നിരവധി സസ്പെൻസും ദുരൂഹതകളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. മോഹൻലാൽ എന്ന നടൻ്റെ അഭിനയ സിദ്ധികളെ അനായാസേനേ ഉപയോഗിച്ചു കൊണ്ടുള്ള ഒരു ചിത്രം ആണ് മോൺസ്റ്റർ എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ 'മോണ്‍സ്റ്ററില്‍' എത്തുന്നത്. തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്‍റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് നായിക. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. സുദേവ് നായർ, സിദ്ദിഖ്, ജോണി ആൻ്റണി, കൈലാഷ്, ഗണേഷ് കുമാർ, ബിജു പപ്പൻ, ഹണി റോസ്, ലക്ഷ്മി മഞ്ജു, ലെന, സ്വാസിക എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഹരി നാരായണൻ്റെ വരികൾക്ക് ദീപക് ദേവ് ഈണം പകർന്നിരിക്കുന്നു.സതീഷ് ക്കുറുപ്പ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം-ഷാജി നടുവിൽ. മേക്കപ്പ്-ജിതേഷ് ചൊയ്യ. വസ്ത്രാലങ്കാരം-സുജിത് സുധാകരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടേർസ്-രാജേഷ് ആർ.കൃഷ്ണൻ,സിറാജുല്ല. ഫിനാൻസ് കൺട്രോളർ-മനോഹരൻ.കെ.പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്-നന്ദു പൊതുവാൾ, സജി.സി.ജോസഫ്. പ്രൊഡക്ഷൻ കൺട്രോളർ-സിദ്ദു പനയ്ക്കൽ. നിശ്ചല ഛായാഗ്രഹണം-ബെന്നറ്റ്. പി.ആര്‍.ഒ-വാഴൂർ ജോസ്.
Adjust Story Font
16