Quantcast

സിനിമ പഠിക്കണോ? ഫിലിം മേക്കിംഗ് ക്ലാസുമായി അല്‍ഫോന്‍സ് പുത്രന്‍

എനിക്ക് ഇഷ്ടപ്പെട്ടാല്‍ ഞാന്‍ തിരികെ മെസേജ് അയക്കുകയോ ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യും

MediaOne Logo

Web Desk

  • Published:

    7 Feb 2023 4:52 AM GMT

Alphonse Puthren
X

അല്‍ഫോന്‍സ് പുത്രന്‍

കൊച്ചി: നേരം,പ്രേമം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. ഇപ്പോഴിതാ സിനിമ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫിലിം മേക്കിംഗ് ക്ലാസുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍. സോഷ്യല്‍മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അല്‍ഫോന്‍സിന്‍റെ കുറിപ്പ്

സിനിമ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഫിലിം മേക്കിംഗിനെക്കുറിച്ചുള്ള എന്‍റെ ആദ്യക്ലാസ്.ഇത് പരീക്ഷിച്ച എല്ലാവര്‍ക്കും എനിക്കയക്കാം( എക്സ്ട്രീം ലോങ് ഷോട്ട്, ലോങ് ഷോട്ട്, ഫുള്‍ ഷോട്ട്, നീ ഷോട്ട്, മിഡ് ഷോട്ട്,മിഡ് ക്ലോസ് അപ് ഷോട്ട്, എക്സ്ട്രീം കോസപ്പ് ഷോട്ട് എന്നിവ റീല്‍സ് ആക്കി അയക്കുക.

സിനിമാറ്റോഗ്രഫി, എഡിറ്റിങ് എന്നിവയില്‍ താല്‍പര്യമുളളവര്‍ അതും റീല്‍സില്‍ പരീക്ഷിക്കാം. എനിക്ക് ഇഷ്ടപ്പെട്ടാല്‍ ഞാന്‍ തിരികെ മെസേജ് അയക്കുകയോ ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യും. എല്ലാവര്‍ക്കും ആശംസകള്‍. ഗോപാലന്‍ ചേട്ടന്‍റെ പ്രിയപ്പെട്ട ഡയലോഗ് നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി പറയുന്നു(സൂപ്പര്‍സ്റ്റാര്‍ സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്‍റെ ഡയലോഗാണ്) ഇനിമേ താന്‍ ആരംഭം...

ഗോള്‍ഡ് എന്ന ചിത്രത്തിനു ശേഷം അല്‍ഫോന്‍സ് പുത്രനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ട്രോളുകള്‍ ഉയര്‍ന്നിരുന്നു. വിമര്‍ശനം കടുത്തപ്പോള്‍ ഇനി മുതല്‍ സമൂഹമാധ്യമങ്ങളില്‍ തന്‍റെ മുഖം കാണിക്കില്ലെന്നും താന്‍ ആരുടെയും അടിമയല്ലെന്നും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

''നിങ്ങൾ എന്നെ ട്രോളുകയും എന്നെയും ഗോൾഡ് സിനിമയെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കു വേണ്ടിയാണ്. അത് നിങ്ങൾക്ക് ഇഷ്ടമായിരിക്കാം. എന്നാൽ എനിക്ക് അങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളിൽ ഞാൻ എന്‍റെ മുഖം കാണിക്കില്ല. ഞാൻ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആ‍‍ർക്കും അവകാശം നൽകിയിട്ടില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്‍റെ സിനിമകൾ കാണാം.



എന്‍റെ പേജിൽ വന്ന് നിങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കരുത്. ഇനി അങ്ങനെ ചെയ്താൽ, ഞാൻ സോഷ്യൻ മീഡിയയിൽ നിന്ന് അപ്രത്യക്ഷനാകും. ഞാൻ പഴയതു പോലെയല്ല. ഞാൻ എന്നോടും എന്‍റെ പങ്കാളിയോടും കുട്ടികളോടും എന്നെ ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്‍റെ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തുന്ന വ്യക്തിയാണ്. ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂർവം വീഴില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാൽ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു...." എന്നായിരുന്നു ഫേസ്ബുക്കില്‍ കുറിച്ചത്.



TAGS :

Next Story