'പരാതിയുമായി പോവുമ്പോള്‍ സ്ത്രീയായത് കൊണ്ട് സംഭവിച്ചുവെന്ന് ഒരിക്കലും പറയില്ല'; സാന്ദ്ര തോമസ്
ഇന്നത്തെ കാലത്ത് സ്ത്രീകളുമായി ഡീല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മണിയന്‍പിള്ള രാജു
പരാതിയുമായി പോവുമ്പോള്‍ സ്ത്രീയായത് കൊണ്ട് സംഭവിച്ചുവെന്ന് ഒരിക്കലും പറയില്ലെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. ആണുങ്ങള്‍ ഡീല്‍ ചെയ്യുന്ന രീതിയില്‍ തന്നെ എനിക്ക് ഡീല്‍ ചെയ്യണം. അതാണ് സ്ത്രീയായത് കൊണ്ട് സംഭവിച്ചുവെന്ന് പരാതി നല്‍കാത്തതെന്ന് സാന്ദ്ര പറഞ്ഞു. ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്ര മണിയന്‍പിള്ള രാജുവിന് മറുപടി നല്‍കിയത്.
സ്ത്രീകളുമായി ഇടപ്പെടുമ്പോള്‍ ശ്രദ്ധിക്കണമെന്ന് നടന്‍ മണിയന്‍പിള്ള രാജു അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞു. കഥ കേട്ട് കൊള്ളൂലെന്ന് പറഞ്ഞാല്‍ പൊലീസ് സ്റ്റേഷനില്‍ പോയി കേറി പിടിച്ചുവെന്ന് പറഞ്ഞാല്‍ മാനവും നാണവും ജീവിതവും പോവുമെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. ഇക്കാര്യം ശരിയാണെന്ന് സാന്ദ്രയും മറുപടി നല്‍കി.
'ഇന്നത്തെ കാലത്ത് സ്ത്രീകളുമായി ഡീല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കഥ പറയാന്‍ ഒരു പെണ്‍കുട്ടി വരാമെന്ന് പറയുമ്പോള്‍ റിസപ്ഷനില്‍ ഇരിക്കാന്‍ പറയും. റൂമില്‍ വന്ന് കഥ കേട്ട് കൊള്ളൂലെന്ന് പറഞ്ഞാല്‍ പൊലീസ് സ്റ്റേഷനില്‍ പോയിട്ട് ഞാന്‍ കേറി പിടിച്ചുവെന്ന് പറഞ്ഞാല്‍ മാനവും നാണവും ജീവിതവും പോവും. ഇങ്ങനെ ആയിരം കാര്യങ്ങളില്‍ കെയര്‍ഫുളായിരിക്കണം', മണിയന്‍പിള്ള രാജു പറഞ്ഞു.
'ഒരു പ്രാവശ്യം സെറ്റിലേക്ക് കാരവന്‍ എടുത്തുകൊണ്ടുവരാന്‍ ആളില്ല, ഞാനാണ് പോയി എടുത്തുകൊണ്ടുവന്നത്. അപ്പോള്‍ നമ്മള്‍ ആണാണോ പെണ്ണാണോ എന്ന് നോക്കിയിട്ട് കാര്യമില്ല. അസോസിയേഷനില്‍ ഞാന്‍ ഒരു പ്രശ്നവുമായി പോകുമ്പോള്‍ സ്ത്രീയായത് കൊണ്ട് ഇത് സംഭവിച്ചു എന്ന് പറഞ്ഞു ഒരിക്കലും പോവില്ല'; സാന്ദ്ര വ്യക്തമാക്കി.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഒരു കാര്യവുമായി പോവുമ്പോള്‍ താനല്ലാതെ അവിടെ ഒരു പെണ്ണില്ലെന്നും എത്രയോ ഭാര്യമാരെ പേരില്‍ സിനിമ ചെയ്യുന്ന സിനിമാ മേഖലയില്‍ ഒരാളെ പേരിനെങ്കിലും ഇരുത്തണ്ടേയെന്നും സാന്ദ്ര ചോദിച്ചു. അമ്മയില്‍ മാത്രമാണ് ഒരു സ്ത്രീയുള്ളത്. ഫെഫ്കയിലും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും എക്സിബിറ്റേഴ്സ് അസോസിയേഷനിലും ഒരു സ്ത്രീ സാന്നിധ്യമില്ലെന്നും സാന്ദ്ര കുറ്റപ്പെടുത്തി.
'എനിക്ക് ഒരു പ്രശ്നം പറഞ്ഞാല്‍ എന്‍റെ പ്രശ്നം പോലെയാവില്ല ചേട്ടന്‍റെ പ്രശ്നം. എന്നെ പേഴ്സണലി ഇമോഷണലി അഫക്ട് ചെയ്ത രീതിയിലാവില്ല ചേട്ടനെ അത് അഫക്ട് ചെയ്യുന്നത്. ചില കാര്യങ്ങളൊക്കെ പറയാന്‍ പെണ്ണുങ്ങള്‍ക്ക് പെണ്ണുങ്ങള്‍ തന്നെ വേണം. ജസ്റ്റിസ് ഹേമ കമ്മീഷന്‍ വന്നപ്പോള്‍ ആകെകൂടി പറഞ്ഞ കാര്യമിതാണ്. സ്ത്രീകളുടെ ഒരു പങ്കാളിത്തം എല്ലായിടത്തും വരണമെന്നത്', സാന്ദ്ര പറഞ്ഞു.
സ്ത്രീ താരങ്ങള്‍ക്കും പുരുഷ താരങ്ങള്‍ക്കും തുല്യ വേതനം നല്‍കണമെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും സാന്ദ്ര വ്യക്തമാക്കി.
'ഈക്വല്‍ പേയ്മെന്‍റ് ഒന്നും ഞാന്‍ പോലും ചെയ്യില്ല. വാല്യൂയുണ്ടാക്കിയെടുക്കണം. വാല്യൂയുണ്ടാക്കിയാല്‍(സ്റ്റാര്‍ വാല്യൂ) റെഡിയാണ് നമ്മള്‍ കൊടുക്കാന്‍. വാല്യൂ ഇല്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് ഈക്വല്‍ പേയ്മെന്‍റ് എന്ന് പറഞ്ഞു കൊടുക്കുക. അത് നടക്കത്തില്ല. ഇവിടെ മഞ്ജു ചേച്ചി വാങ്ങുന്നുണ്ടല്ലോ, അതുപോലെ വാല്യൂ ക്രിയേറ്റ് ചെയ്തിട്ട് അതിനെ കുറിച്ച് സംസാരിച്ചാല്‍ ഒ.കെ ആണ്'; സാന്ദ്ര പറഞ്ഞു.
അഭിമുഖത്തിലെ പ്രസക്ത ഭാഗം:
മണിയന്‍ പിള്ള രാജു: ഇന്നത്തെ കാലത്ത് വളരെ ശ്രദ്ധിച്ച് മൂവ് ചെയ്യേണ്ടതും ഡീല്‍ ചെയ്യേണ്ടതും പെണ്ണുങ്ങളുടെ അടുത്താണ്- (അതെ എന്ന് സാന്ദ്ര) കഥ പറയാന്‍ ഒരു പെണ്‍കുട്ടി വരാമെന്ന് പറയുമ്പോള്‍ റിസപ്ഷനില്‍ ഇരിക്കാന്‍ പറയും. അവിടെ ചെന്ന് കഥ കേള്‍ക്കാം. റൂമില്‍ വന്ന് കഥ കേട്ട് കൊള്ളൂലെന്ന് പറഞ്ഞാല്‍ പൊലീസ് സ്റ്റേഷനില്‍ പോയിട്ട് ഞാന്‍ കേറി പിടിച്ചുവെന്ന് പറഞ്ഞാല്‍ മാനവും പോയി നാണവും പോയി ജീവിതവും പോയി. നിസാര കാര്യമാണ് പറഞ്ഞത്. ഇങ്ങനെ ആയിരം കാര്യങ്ങളില്‍ കെയര്‍ഫുളായിരിക്കണം. (അത് ശരിയാണെന്ന് സാന്ദ്ര)
ഫോണില്‍ സംസാരിച്ചാല്‍ പോലും ഫോണില്‍ വിളിച്ച് അനാവശ്യം പറഞ്ഞുവെന്ന് പറഞ്ഞ് പരാതി നല്‍കാം.
സാന്ദ്ര: ഞാന്‍ മെയില്‍ ഡോമിനേറ്റഡായ ഇന്‍ഡസ്ട്രിയില്‍ ആണ് നില്‍ക്കുന്നത്. അതുകൊണ്ട് ഞാനൊരു സ്ത്രീയായത് കൊണ്ട് ഇന്ന പ്രശ്നങ്ങള്‍ വന്നു എന്ന പരാതിയുമായി എവിടെയും പോയിട്ടില്ല. പോവാത്തതിന്‍റെ കാരണം ആണുങ്ങള്‍ ഡീല്‍ ചെയ്യുന്ന രീതിയില്‍ തന്നെ എനിക്ക് എല്ലാ കാര്യങ്ങളും ഡീല്‍ ചെയ്യണം. അതിന്‍റെ പേരില്‍ ഞാനൊരു സ്ത്രീയായത് കൊണ്ടാണ് അറ്റാക്ക് ചെയ്തതെന്ന് പറയില്ല. ഒരു പ്രാവശ്യം സെറ്റിലേക്ക് കാരവന്‍ എടുത്തുകൊണ്ടുവരാന്‍ ആളില്ല, ഞാനാണ് പോയി എടുത്തുകൊണ്ടുവന്നത്. അപ്പോള്‍ നമ്മള്‍ ആണാണോ പെണ്ണാണോ എന്ന് നോക്കിയിട്ട് കാര്യമില്ല. അസോസിയേഷനില്‍ ഞാന്‍ ഒരു പ്രശ്നവുമായി പോകുമ്പോള്‍ സ്ത്രീയായത് കൊണ്ട് ഇത് സംഭവിച്ചു എന്ന് പറഞ്ഞു ഒരിക്കലും പോവില്ല.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഞാന്‍ ഒരു കാര്യവുമായി ചെല്ലുമ്പോള്‍ ഞാനല്ലാതെ അവിടെ ഒരു പെണ്ണില്ല. എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ പോലും പേരിന് ഒരാളില്ല. എത്രയോ ഭാര്യമാരെ പേരില്‍ സിനിമ ചെയ്യുന്നു. ഒരാളെ പേരിന് ഇരുത്തണ്ടേ. അമ്മയില്‍ മാത്രമാണ് ഒരു സ്ത്രീയുള്ളത്. ഫെഫ്കയിലും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലുമില്ല എക്സിബിറ്റേഴ്സിലുമില്ല. അമ്മ മാത്രമാണ് അതില്‍ എക്സ്പ്ഷനുള്ളത്.
എനിക്ക് ഒരു പ്രശ്നം പറഞ്ഞാല്‍ എന്‍റെ പ്രശ്നം പോലെയാവില്ല ചേട്ടന്‍റെ പ്രശ്നം. എന്നെ പേഴ്സണലി ഇമോഷണലി അഫക്ട് ചെയ്ത രീതിയിലാവില്ല ചേട്ടനെ അത് അഫക്ട് ചെയ്യുന്നത്. ചില കാര്യങ്ങളൊക്കെ പറയാന്‍ പെണ്ണുങ്ങള്‍ക്ക് പെണ്ണുങ്ങള്‍ തന്നെ വേണം. ജസ്റ്റിസ് ഹേമ കമ്മീഷന്‍ വന്നപ്പോള്‍ ആകെകൂടി പറഞ്ഞ കാര്യമിതാണ്. സ്ത്രീകളുടെ ഒരു പങ്കാളിത്തം എല്ലായിടത്തും വരണമെന്നത്.
പക്ഷേ ഈ പറഞ്ഞ ഈക്വല്‍ പേയ്മെന്‍റ് ഒന്നും ഞാന്‍ പോലും ചെയ്യില്ല. അല്ലെങ്കില്‍ അതുപോലെ വാല്യൂയുണ്ടാക്കിയെടുക്കണം. വാല്യൂയുണ്ടാക്കിയാല്‍(സ്റ്റാര്‍ വാല്യൂ) റെഡിയാണ് നമ്മള്‍ കൊടുക്കാന്‍. വാല്യൂ ഇല്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് ഈക്വല്‍ പേയ്മെന്‍റ് എന്ന് പറഞ്ഞു കൊടുക്കുക. അത് നടക്കത്തില്ല. ഇവിടെ മഞ്ജു ചേച്ചി വാങ്ങുന്നുണ്ടല്ലോ, അതുപോലെ വാല്യൂ ക്രിയേറ്റ് ചെയ്തിട്ട് അതിനെ കുറിച്ച് സംസാരിച്ചാല്‍ ഒ.കെ ആണ്.
Adjust Story Font
16