അര്‍ജുന്‍ റെഡ്ഡിയുടെ വിജയത്തിന് ശേഷം കരണ്‍ ജോഹര്‍ ബോളിവുഡിലേക്ക് ക്ഷണിച്ചിരുന്നു; വിജയ് ദേവരക്കൊണ്ട
ലൈഗറിന്‍റെ ഹൈദരാബാദില്‍ നടന്ന പ്രമോഷന്‍ ചടങ്ങിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്
ഹൈദരാബാദ്: ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ബിഗ് ബജറ്റ് ചിത്രം ലൈഗറിന്‍റെ പ്രമോഷന്‍ തിരക്കിലാണ് നടന്‍ വിജയ് ദേവരക്കൊണ്ട. വിജയിനൊപ്പം അനന്യ പാണ്ഡെയും രമ്യ കൃഷ്ണനും അഭിനയിക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാണുന്നത്. മുന്‍പ് പ്രശസ്ത സംവിധായകന്‍ കരണ്‍ ജോഹര്‍ തന്നെ ബോളിവുഡിലേക്ക് ക്ഷണിച്ചിരുന്നതായി നടന്‍ വെളിപ്പെടുത്തി. എന്നാല്‍ അന്ന് താന്‍ ആ ക്ഷണം നിരസിച്ചതായും വിജയ് പറഞ്ഞു. ലൈഗറിന്‍റെ ഹൈദരാബാദില്‍ നടന്ന പ്രമോഷന്‍ ചടങ്ങിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
കരൺ ജോഹർ, ചാർമി കൗർ, പുരി ജഗന്നാഥ് എന്നിവർ ചേർന്നാണ് ലൈഗർ നിർമ്മിക്കുന്നത്. കരണ്‍ അവതരാകനായ കോഫി വിത്ത് കരണിലും വിജയ് അതിഥിയായി എത്തിയിരുന്നു. അര്‍ജുന്‍ റെഡ്ഡിയുടെ വിജയത്തിന് ശേഷമാണ് കരണ്‍ തന്നെ സമീപിച്ചതെന്നും വിജയ് പറഞ്ഞു. ''അർജുൻ റെഡ്ഡി കണ്ടതിന് ശേഷം കരണ്‍ ജോഹര്‍ ബോളിവുഡ് ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചു. പക്ഷേ, അന്ന് ഞാൻ തയ്യാറായിരുന്നില്ല. പാൻ-ഇന്ത്യ ലെവലിലുള്ള ചിത്രമായതിനാല്‍ ഞങ്ങൾ ലൈഗറുമായി അദ്ദേഹത്തെ സമീപിച്ചു. എല്ലാ കാര്യങ്ങളിലും അദ്ദേഹം ഞങ്ങളെ നന്നായി പിന്തുണച്ചു'' വിജയ് പറയുന്നു.
വിജയുടെ ഹിന്ദിയിലെ അരങ്ങേറ്റ ചിത്രമാണ് ലൈഗര്‍. ഹിന്ദി,തെലുങ്ക് ഭാഷകളിലൊരുക്കുന്ന ചിത്രം ആഗസ്ത് 25നാണ് തിയറ്ററുകളിലെത്തുന്നത്. പുരി ജഗന്നാഥാണ് സംവിധാനം. വിക്കുള്ള ബോക്സറെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്നത്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കോവിഡ് മഹാമാരി കാരണം പല തവണ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നീണ്ടുപോയിരുന്നു.
After watching #ArjunReddy, @karanjohar offered me to do a Bollywood film then I'm not ready and now we approached with #Liger as it has the PAN INDIA appeal. He supported us well in every aspect.
— 𝐕𝐚𝐦𝐬𝐢𝐒𝐡𝐞𝐤𝐚𝐫 (@UrsVamsiShekar) August 15, 2022
- @TheDeverakonda at Hyderabad Press Meet.#LigerOnAug25th 💥
Adjust Story Font
16