വേദിയില്‍ പൊട്ടിക്കരഞ്ഞ് സിദ്ധാര്‍ഥ്; ആരാധകരുമായുള്ള കൂടിക്കാഴ്ചയില്‍ അരങ്ങേറിയത് വൈകാരിക രംഗങ്ങള്‍
താരത്തിന്‍റെ രണ്ട് പതിറ്റാണ്ടാകുന്ന അഭിനയജീവിതത്തിന്‍റെ ആ ഒരു തമിഴ് മീഡിയ ഹൗസ് നടന് വേണ്ടി പ്രത്യേക ഫാൻസ് മീറ്റ് സംഘടിപ്പിച്ചിരുന്നു
സുജാത രംഗരാജനെ കണ്ട് പൊട്ടിക്കരയുന്ന സിദ്ധാര്‍ഥ്
ചെന്നൈ: അഭിനയം കൊണ്ടും നിലപാട് കൊണ്ടും തമിഴ് സിനിമയില്‍ ശ്രദ്ധേയനായ താരമാണ് സിദ്ധാര്‍ഥ്. ബോയ്സ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം കരിയറില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 'തക്കര്‍' ആണ് സിദ്ധാര്‍ഥിന്‍റെ പുതിയ ചിത്രം. ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കുകളിലായിരുന്നു താരം. ഇന്നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. താരത്തിന്‍റെ രണ്ട് പതിറ്റാണ്ടാകുന്ന അഭിനയജീവിതത്തിന്‍റെ ആ ഒരു തമിഴ് മീഡിയ ഹൗസ് നടന് വേണ്ടി പ്രത്യേക ഫാൻസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടെ ഒരാളെ കണ്ട് വികാരഭരിതനാകുന്ന സിദ്ധാര്‍ഥിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
വേദിയിലിരിക്കുന്ന സിദ്ധാര്‍ഥ് പെട്ടെന്ന് ഒരു സ്ത്രീയെ കണ്ട് അത്ഭുതപ്പെടുന്നതും പിന്നീട് അവരുടെ കാലില്‍ വീണ് നമസ്കരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. അവരെ കെട്ടിപ്പിടിച്ച് കരയുന്നുമുണ്ട്. താരത്തിന്‍റെ അമ്മയാണെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ പ്രശസ്ത തമിഴ് എഴുത്തുകാരന്‍ സുജാതയുടെ ഭാര്യ സുജാത രംഗനാഥനായിരുന്നു അത്. തുടര്‍ന്ന് അവതാരകന്‍ സുജാത രംഗരാജനെ സദസിന് പരിചയപ്പെടുത്തി. സിദ്ധാർത്ഥ് ആദ്യം സംവിധായകൻ മണിരത്‌നത്തിന്‍റെ സഹായിയായിട്ടാണ് പ്രവർത്തിച്ചിരുന്നത്. ബോയ്സിലേക്ക് സിദ്ധുവിനെ റെക്കമെന്‍റ് ചെയ്തത് സുജാതയായിരുന്നു. തന്‍റെ ജീവിതത്തിലെ ഉയര്‍ച്ചക്ക് കാരണമായ വ്യക്തിയെ കണ്ടതിലുള്ള സന്തോഷമാണ് താരം പ്രകടിപ്പിച്ചത്.
❤️❤️
— Christopher Kanagaraj (@Chrissuccess) June 8, 2023
Sujatha, who recommended Siddharth to Dir shankar for #Boys movie.
pic.twitter.com/zBUkpFSciX
''അവനെ ശങ്കറിന് പരിചയപ്പെടുത്താന്‍ ഞാന്‍ എന്‍റെ ഭര്‍ത്താവിനോട് പറഞ്ഞു. എന്നാല്‍ അവന് സംവിധായകാനാണ് ആഗ്രഹമെന്ന് പറഞ്ഞ് അദ്ദേഹമത് നിരസിച്ചു. ആ കഥാപാത്രത്തിന് അവന്‍ യോജിക്കുമെന്ന് തോന്നിയതിനാല്‍ ഞാനത് ശങ്കറിനോട് പറഞ്ഞു. ശങ്കർ സിദ്ധാർഥിനെ വിളിച്ചപ്പോൾ, സംവിധായകനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് അദ്ദേഹം ആദ്യം നിരസിച്ചു. തുടർന്ന്, ഒരു ഫോട്ടോ ഷൂട്ടിന് വരാൻ ശങ്കർ ആവശ്യപ്പെട്ടു, മണിരത്‌നം പോലും അവസരം വിനിയോഗിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു, ഒടുവിൽ സിദ്ധാർത്ഥിനെ നായകനായി തെരഞ്ഞെടുക്കുകയായിരുന്നു'' സുജാത രംഗനാഥന്‍ പറഞ്ഞു.
Adjust Story Font
16