Quantcast

താടി എടുക്കാത്തതിനു കാരണമുണ്ട്; തുറന്നു പറഞ്ഞ് മോഹന്‍ലാല്‍

പിന്നെ ഇത് വളരുന്നതാണ്. ഷേവ് ചെയ്താല്‍ വീണ്ടും വളരും

MediaOne Logo

Web Desk

  • Published:

    16 Dec 2023 4:11 AM

Mohanlal
X

മോഹന്‍ലാല്‍

കൊച്ചി: 'എന്നാണ് ഈ ലാലേട്ടാ ഈ താടി എടുക്കുന്നത്'ഒടിയന്‍ എന്ന ചിത്രത്തിനു ശേഷം നടന്‍ മോഹന്‍ലാല്‍ ഏറ്റവും കൂടുതല്‍ തവണ കേട്ട ചോദ്യം ഒരുപക്ഷേ ഇതായിരിക്കും. കാരണം അതിനുശേഷം ഒരു സിനിമയിലോ പൊതുവേദിയിലോ താടി വടിക്കാത്ത ലാലിനെ കണ്ടിട്ടേയില്ല. ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം. പുതിയ ചിത്രമായ നേരിന്‍റെ പ്രമോഷനിടെയാണ് മോഹന്‍ലാല്‍ തന്‍റെ താടിവിശേഷത്തെക്കുറിച്ച് പറഞ്ഞത്.

"കണ്ടിന്യുവിറ്റി ആയിപ്പോയി. രണ്ട് സിനിമകളുടെ കണ്ടിന്യുവിറ്റി. റാമും എമ്പുരാനുമാണ് ആ ചിത്രങ്ങള്‍. അതുകൊണ്ട് ഷേവ് ചെയ്യാന്‍ പറ്റുന്നില്ല"- എന്നാണ് മോഹൻലാൽ പറഞ്ഞത്.

താടി മാറ്റി മീശ പിരിക്കുന്ന ഒരു ലാലേട്ടനെ എന്ന് കാണാന്‍ പറ്റുമെന്ന അവതാരകന്‍റെ ചോദ്യത്തിന് ഇവരോട് പറ വേഗം ഷൂട്ട് ചെയ്യാനെന്ന് ജീത്തു ജോസഫിനെ ചൂണ്ടി മോഹന്‍ലാല്‍ പറയുന്നു. പിന്നെ ഇത് വളരുന്നതാണ്. ഷേവ് ചെയ്താല്‍ വീണ്ടും വളരും, എന്നും മോഹന്‍ലാല്‍ തമാശയായി പറഞ്ഞു.

ചിത്രത്തിന്‍റെ പ്രമോഷനിടെ താരം പറഞ്ഞ കാര്യങ്ങളെല്ലാം വൈറലായിരിക്കുകയാണ്. താന്‍ ചിലപ്പോള്‍ ആത്മീയതയിലേക്ക് പോയേക്കാമെന്ന് മോഹന്‍ലാല്‍ പറയുന്നുണ്ട്. ആത്മീയത തനിക്ക് ഇപ്പോൾ വന്നതല്ലെന്നും വളരെ കുഞ്ഞു നാളുമുതൽ തനിക്ക് ആത്മീയതയെക്കുറിച്ചുള്ള ചിന്താഗതിയുള്ള സുഹൃത്തുക്കൾ ഉണ്ടെന്നും മോഹൻ ലാൽ പറഞ്ഞു. 'ആത്മീതയുമായി ബന്ധമുള്ള കാര്യങ്ങളിൽ തനിക്ക് താല്പര്യമുണ്ട്. കുറച്ച് നാൾ കഴിഞ്ഞ് തന്റെ ജീവിതം ആത്മീയതയ്ക്ക് വേണ്ടി മാറ്റിവെക്കുമോ എന്ന് അറിയില്ല. എന്റെ ഒരുപാട് സുഹൃത്തുക്കൾ ആത്മീയമായി ചിന്തിക്കുന്നവരാണ്. എല്ലാ രീതിയിലും ചിന്തിക്കുന്ന ഒരുപാട് സുഹൃത്തുക്കളുണ്ട്. ...എന്നാണ് ലാല്‍ പറഞ്ഞത്.

TAGS :

Next Story