Quantcast

'പൂജ, പ്രാർഥന... അങ്ങനെ എന്തൊക്കെ പേരുണ്ടായിരുന്നു...'; മകൾക്ക് ദുആ എന്ന് പേരിട്ടതിന് ദീപികയ്ക്കും രൺവീറിനും വിമർശനം

കുഞ്ഞിന് പ്രാർഥന എന്ന് തന്നെ പേരിടാമായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2024-11-04 14:10:38.0

Published:

4 Nov 2024 12:57 PM GMT

Ranveer & Deepikas baby name stirs controversy
X

ദുആ പദുക്കോൺ സിങ്- ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങും തങ്ങളുടെ കുഞ്ഞ് മാലാഖയ്ക്ക് നൽകിയ പേരാണിത്. ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയപ്പോൾ സ്‌നേഹം കൊണ്ട് കമന്റ് ബോക്‌സ് നിറഞ്ഞത് വളരെപ്പെട്ടെന്നായിരുന്നു.

പ്രാർഥന എന്നാണ് അറബിയിൽ ദുആ എന്നതിനർഥം. തങ്ങളുടെ പ്രാർഥനയുടെ ഫലം എന്ന് ദീപിക മകളുടെ ഫോട്ടോയ്‌ക്കൊപ്പം കുറിയ്ക്കുകയും ചെയ്തു.

എന്നാൽ കുഞ്ഞിന്റെ പേര് അത്ര രസിക്കാത്ത ചിലരും ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. കുഞ്ഞിന് പ്രാർഥന എന്ന് തന്നെ പേരിടാമായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പറയുന്നത്.

പൂജ, പ്രാർഥന എന്നിങ്ങനെ എന്തൊക്കെ പേരുകളുണ്ടായിരുന്നു എന്നാണ് അതൃപ്തി പ്രകടമാക്കി പലരുടെയും കമന്റ്. എന്തിനാണ് കുഞ്ഞിന് മുസ്‌ലിം പേര് നൽകുന്നതെന്നും ദുആ ഫാത്തിമ പദുക്കോൺ സിങ് ആയിരുന്നു ഇതിലും ഭേദമെന്നുമൊക്കെയാണ് വിമർശനം. തങ്ങളുടെ കുഞ്ഞിന് എന്ത് പേരിടണമെന്ന് മാതാപിതാക്കൾ തീരുമാനിച്ച് കൊള്ളും എന്നൊക്കെ മറുവാദങ്ങൾ ഉയരുന്നുണ്ടെങ്കിലും വിമർശകർ അടങ്ങുന്ന മട്ടില്ല. പ്രാർഥന എന്ന പേരിന്റെ അർഥം തേടി മറ്റ് ഭാഷകളിലേക്ക് പോകേണ്ട കാര്യമേ ദീപികയ്ക്കും രൺവീറിനും ഇല്ലെന്നാണ് ആളുകൾ വാദിക്കുന്നത്.

പ്രാർഥന എന്ന സംസ്‌കൃദ പദം താരദമ്പതികൾക്ക് പിടിച്ചില്ലെന്ന തരത്തിൽ ചേരി തിരിഞ്ഞ് വാഗ്വാദങ്ങളുമുണ്ടായി. തരുൺ ഗൗതം എന്ന ട്വിറ്റർ യൂസർ ഈ പ്രശ്‌നം സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു. തരുണിന്റെ പോസ്റ്റ് നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്. പുതിയ ഇന്ത്യയിൽ ഇതിൽ അത്ഭുതപ്പെടാൻ ഒന്നും തന്നെയില്ലെന്നായിരുന്നു ഗായിക ചിൻമയി ശ്രീപദയുടെ പ്രതികരണം.

കുഞ്ഞിന്റെ പേരിനെ ചൊല്ലിയുണ്ടായ വിവാദം എന്തായാലും ദീപികയോ രൺവീറോ മുഖവിലയ്‌ക്കെടുത്ത ലക്ഷണമില്ല. അനാവശ്യമായ ഒരു പ്രതികരണങ്ങൾക്കും മുതിർന്ന ചരിത്രം ഇരുവർക്കുമില്ല എന്നത് കൊണ്ടു തന്നെ, ഈ വിമർശനവും താനേ കെട്ടടങ്ങും എന്നാണ് വിലയിരുത്തൽ.

അതേസമയം, കുഞ്ഞിന്റെ പേരിനൊപ്പം ദീപികയുടെ പേരും ഉൾക്കൊള്ളിച്ചതിന് വലിയ അഭിനന്ദനവും ഉയരുന്നുണ്ട്. അച്ഛന്റെ പേര് മാത്രം കുഞ്ഞിന്റെ പേരിനൊപ്പം ചേർക്കുന്ന, പുരുഷാധിപത്യ രീതിക്ക് വഴങ്ങാത്തതിൽ, ദമ്പതികൾക്ക് സല്യൂട്ട് എന്നും പലരും കുറിക്കുന്നു.

സെപ്റ്റംബർ 8നാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. ഇൻസ്റ്റഗ്രാമിൽ കുഞ്ഞിന്റെ ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ, സ്‌നേഹവും അഭിനന്ദനവുമറിയിച്ച് വലിയ താരനിര തന്നെ ഇൻസ്റ്റഗ്രാം കമന്റ് ബോക്‌സിലേക്കെത്തി. ആലിയ ഭട്ട്, സോയ അക്തർ, അദിതി ശർമ തുടങ്ങി ബോളിവുഡിലെ പ്രമുഖരെല്ലാം തന്നെ താരദമ്പതികളെ തങ്ങളുടെ സ്‌നേഹമറിയിച്ചിരുന്നു.

TAGS :

Next Story