Quantcast

മലബാറിലെ നവാഗത കൂട്ടായ്മകളിൽ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയത്തോട് യോജിപ്പില്ല: ആഷിഖ് അബു

മീഡിയവണിന് നൽകിയ അഭിമുഖത്തിലാണ് ആഷിഖ് അബുവിന്‍റെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2023-04-22 04:16:44.0

Published:

22 April 2023 1:48 AM GMT

Aashiq Abu
X

ആഷിഖ് അബു

കൊച്ചി: സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സിനിമകളെ സിനിമ കൊണ്ടു തന്നെ ചെറുക്കുമെന്ന് സംവിധായകൻ ആഷിഖ് അബു. മലബാറിലെ നവാഗത കൂട്ടായ്മകളിൽ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നും ആഷിഖ് പറഞ്ഞു. മീഡിയവണിന് നൽകിയ അഭിമുഖത്തിലാണ് ആഷിഖ് അബുവിന്‍റെ പ്രതികരണം.

സംഘപരിവാർ വെട്ടിക്കൊല്ലുന്നതിനെക്കാളും ബോംബ് ഉണ്ടാക്കുന്നതിനെക്കാളും നല്ലതാണ് സിനിമഎടുക്കുന്നത്. അതിനെ ചെറുത്തുതോല്പിക്കാൻ കേരളത്തിലെ മതേതര പക്ഷത്തുള്ള സംവിധായകർക്ക് സാധിക്കും. കേരളത്തിലെ പലയിടങ്ങളിലും ചെറിയ കൂട്ടായ്മകളിലൂടെ മികച്ച സിനിമകൾ ഉടലെടുക്കുന്നു. വിപ്ലവകരമായ മാറ്റമാണ് മലയാള സിനിമയിൽ നടക്കുന്നത്. പക്ഷേ മലബാറിലെ നവാഗത കൂട്ടായ്മയിൽ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയ വാദം തനിക്ക് യോജിക്കാൻ പറ്റാത്തതാണ്, അത്തരം സിനിമകൾ കൊണ്ടുവരുന്നവരോട് വിയോജിച്ച് തന്നെ സഹകരിക്കുമെന്നും ആഷിഖ് പറഞ്ഞു. വിവാഹത്തിലൂടെ അവസരങ്ങൾ കുറഞ്ഞതിനെ കുറിച്ചുള്ള നടിയും പങ്കാളിയുമായ റിമാ കല്ലിങ്കലിന്‍റെ പ്രതികരണത്തോട് ''എന്നുവച്ച് എന്‍റെ കരിയര്‍ മനഃപൂര്‍വം മാറ്റാന്‍ സാധിക്കില്ലല്ലോ? റിമയുടെ കരിയര്‍ മാറി എന്നത് സത്യമാണ്. നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ? '' ആഷിഖിന്‍റെ മറുപടി ഇങ്ങനെയായിരുന്നു.

പുതുതായി റിലീസ് ചെയ്ത ആഷിഖ് അബു ചിത്രം, നീല വെളിച്ചത്തിന്‍റെ അണിയറ വിശേഷങ്ങളുമായി ആഷിഖ് അബുവുമായി മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ നടത്തിയ പ്രത്യേക അഭിമുഖം, ആഷിഖ് ദി ഫിലിം മേക്കർ ഇന്ന് വൈകിട്ട് ഏഴുമണിക്ക് മീഡിയവണിൽ കാണാം.



TAGS :

Next Story