'ആർഎസ്എസിനോട് മാപ്പുപറയുന്നതുവരെ ജാവേദ് അക്തറിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല'; മുന്നറിയിപ്പുമായി ബിജെപി നേതാവ്
രാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച സംഘ് ഭാരവാഹികളോട് കൈകൂപ്പി മാപ്പുപറയുന്നതുവരെ ജാവേദ് അക്തറിന്റെ ഒരു ചിത്രവും ഭാരത മാതാവിന്റെ മണ്ണിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല- മഹാരാഷ്ട്ര എംഎൽഎയും ബിജെപി വക്താവുമായ രാം കദം മുന്നറിയിപ്പ് നല്‍കി
കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ ചിത്രങ്ങൾക്ക് ബഹിഷ്‌ക്കരണ ഭീഷണിയുമായി ബിജെപി നേതാവ്. ആർഎസ്എസിനെ താലിബാനുമായി താരതമ്യം ചെയ്തതിന് മാപ്പുപറയുന്നതു വരെ ജാവേദ് അക്തർ ഭാഗമാകുന്ന ചിത്രങ്ങള്‍ രാജ്യത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര എംഎൽഎയും ബിജെപി വക്താവുമായ രാം കദം മുന്നറിയിപ്പ് നല്‍കി.
ജാവേദ് അക്തറിന്റെ പ്രസ്താവന ലജ്ജാകരം മാത്രമല്ല, കോടിക്കണക്കിനു വരുന്ന ആർഎസ്എസ്, വിഎച്ച്പി ഭാരവാഹികള്‍ക്കും അവയുടെ പ്രത്യയശാസ്ത്രം പിന്തുടരുന്ന ലോകമെങ്ങുമുള്ള കോടിക്കണക്കിനു മനുഷ്യർക്കും ഏറെ വേദനയും അപമാനവുമുണ്ടാക്കുന്നതുമാണ്. ഇതേ പ്രത്യയശാസ്ത്രത്തിന്റെ ആളുകളാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്നും അവർ രാജധർമം പൂർത്തീകരിക്കുന്നുണ്ടെന്നും ഈയൊരു പ്രസ്താവന നടത്തുന്നതിനു മുൻപ് ചിന്തിക്കണമായിരുന്നു. താലിബാന്‍ പ്രത്യയശാസ്ത്രമാണ് അവർ പിന്തുടരുന്നതെങ്കിൽ ഇത്തരം പരാമർശങ്ങൾ നടത്താൻ അദ്ദേഹത്തിന് കഴിയുമായിരുന്നോ? രാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച സംഘ് ഭാരവാഹികളോട് കൈകൂപ്പി മാപ്പുപറയുന്നതുവരെ ജാവേദ് അക്തറിന്റെ ഒരു ചിത്രവും ഭാരത മാതാവിന്റെ മണ്ണിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല. -രാം കദം ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.
#संघ तथा #विश्वहिंदूपरिषद के करोडों कार्यकर्ताओ की, जब तक हाथ जोड़कर #जावेदअख्तर माफी नही मांगते. तब तक उनकी तथा उनके परिवार की कोई भी #फिल्म इस #माभारती के भूमि पर नहीं चलेगी. pic.twitter.com/ahWgVQWuvH
— Ram Kadam - राम कदम (@ramkadam) September 4, 2021
കഴിഞ്ഞ ദിവസം എൻഡിടിവിയോട് നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് ജാവേദ് അക്തറിന്റെ ചിത്രങ്ങള്‍ ബഹിഷ്‌ക്കരിക്കാൻ ബിജെപി നേതാവ് ആഹ്വാനം ചെയ്തത്. താലിബാൻ ഇസ്‍ലാമിക രാജ്യം ആഗ്രഹിക്കുന്ന പോലെ തന്നെ ഹിന്ദു രാഷ്ട്രം ലക്ഷ്യമിടുന്നവരുമുണ്ട്. മുസ്‍ലിമായാലും ക്രിസ്ത്യാനിയായാലും ജൂതനായാലും ഹിന്ദുവായാലും ഇവർക്കെല്ലാം ഒരേ മനോഭാവമാണെന്നായിരുന്നു ജാവേദ് അക്തർ പറഞ്ഞത്.
Adjust Story Font
16