സെന്‍സര്‍ ബോര്‍ഡ് സമ്മതിച്ചിട്ട് കാര്യമില്ല; പഠാന്‍ ഗുജറാത്തില്‍ റിലീസ് ചെയ്യിക്കില്ലെന്ന് ബജ്‌റംഗ്‍ദള്‍
ഷാരൂഖിൻറെയും ദീപികയുടെയും കോലം കത്തിച്ചും സിനിമാ പോസ്റ്ററുകൾ നശിപ്പിച്ചുമുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് പുതിയ ഭീഷണി
ഷാരൂഖ് ഖാനും ദീപിക പദുകോണും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാന്‍ സിനിമ ഗുജറാത്തില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബജ്‍റംഗ്‍ദളിന്‍റെ പുതിയ ഭീഷണി. സെൻസർ ബോർഡ് അനുമതി നല്‍കിയെങ്കിലും ചിത്രം ഗുജറാത്തില്‍ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
ബജ്‌റംഗ്ദൾ ഭീഷണിയെ വിമര്‍ശിച്ച് സംവിധായകന്‍ അശോക് പണ്ഡിറ്റ് പറഞ്ഞതിങ്ങനെ- "ഞാൻ ഈ നടപടിയെ പൂർണമായി അപലപിക്കുന്നു. ഈ രാജ്യം ഒരു ഭരണഘടനയ്ക്കും നിയമത്തിനും കീഴിലാണ് പ്രവർത്തിക്കുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കേണ്ടത് സര്‍ക്കാരിന്‍റെ കടമയാണ്. അധികൃതര്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കി. അതിൽ കൂടുതൽ ഒന്നും ആവശ്യമില്ല. അനുമതി ലഭിച്ച ശേഷം സിനിമ റിലീസ് ചെയ്യുക എന്നത് സംവിധായകന്‍റെയും നിർമാതാവിന്‍റെയും അവകാശമാണ്."
സിനിമ റിലീസ് ചെയ്യുന്നതില്‍ ഇനിയും എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കാൻ അശോക് പണ്ഡിറ്റ് നിര്‍ദേശിച്ചു- "ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കോടതിയിൽ പോകാം. അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ കോടതികളുണ്ട്. പക്ഷേ ഇങ്ങനെയൊക്കെ പെരുമാറുന്നത്... 'പത്മാവത്', 'ഉഡ്താ പഞ്ചാബ്' തുടങ്ങിയ സിനിമകളുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. അതൊരു സ്ഥിരം ശീലമായി മാറിയിരിക്കുന്നു".
ബെഷറം രംഗ് എന്ന ഗാനത്തില്‍ ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിന് എതിരെയാണ് പ്രതിഷേധം. ഗാനരംഗം ഹിന്ദുക്കളുടെ വികാരം വ്രണപ്പടുത്തിയെന്ന് ആരോപിച്ച് നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ എത്തിയത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ബിക്കിനി രംഗം കട്ട് ചെയ്യാതെ തന്നെ സിനിമയ്ക്ക് അനുമതി നല്‍കി. വേറെ 10 കട്ടുകള്‍ നിര്‍ദേശിച്ചതിന് ശേഷമാണ് അനുമതി നല്‍കിയത്.
ഷാരൂഖിന്‍റെയും ദീപികയുടെയും കോലം കത്തിച്ചും സിനിമാ പോസ്റ്ററുകള്‍ നശിപ്പിച്ചുമുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് ബജ്‍റംഗ് ദളിന്‍റെ പുതിയ ഭീഷണി. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാനില്‍ ഷാരൂഖിനും ദീപികയ്ക്കുമൊപ്പം ജോൺ എബ്രഹാമും അഭിനയിക്കുന്നു. ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.
Summary- Bajrang Dal members demanded fresh threats against the release of Shah Rukh Khan's upcoming release Pathaan in Gujarat
Adjust Story Font
16