എന്‍റെ അഭിനയം ഇനി നിരൂപണം ചെയ്യരുത്: യാമി ഗൗതം
ക്രിയാത്മക വിമര്‍ശനങ്ങള്‍ സ്വീകരിക്കാറുണ്ടെന്നും ഇത് അങ്ങനെയല്ലെന്നും യാമി ഗൗതം
ദസ്‍വി എന്ന സിനിമയെ കുറിച്ചുള്ള ഫിലിം കംപാനിയന്‍റെ നിരൂപണത്തില്‍ പ്രതിഷേധം അറിയിച്ച് നടി യാമി ഗൗതം. ഇനി മുതല്‍ ഫിലിം കംപാനിയന്‍ തന്‍റെ അഭിനയം ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു. ക്രിയാത്മക വിമര്‍ശനങ്ങള്‍ സ്വീകരിക്കാറുണ്ടെന്നും ഇത് അങ്ങനെയല്ലെന്നും യാമി ഗൗതം പ്രതികരിച്ചു.
"ഞാൻ സാധാരണയായി ക്രിയാത്മകമായ വിമർശനങ്ങള്‍ സ്വീകരിക്കാറുണ്ടന്ന് പറയാൻ ആഗ്രഹിക്കുന്നു. എന്നാൽ ഒരു പ്രത്യേക പ്ലാറ്റ്ഫോം നിരന്തരം താഴേക്ക് വലിച്ചിടാൻ ശ്രമിക്കുമ്പോൾ, അതിനെക്കുറിച്ച് സംസാരിക്കേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. എ തേഴ്സ് ഡേ, ബാല, ഉറി എന്നിവയാണ് എന്‍റെ സമീപകാല സിനിമകൾ. ഇത് അങ്ങേയറ്റം അനാദരവാണ്. എന്നെപ്പോലെ സ്വയം വളര്‍ന്നുവന്ന അഭിനേതാവിന് കഴിവ് വീണ്ടും വീണ്ടും തെളിയിക്കാൻ വർഷങ്ങളുടെ കഠിനാധ്വാനം ആവശ്യമാണ്. പ്രശസ്തമായ പോര്‍ട്ടലുകളില്‍ ഇങ്ങനെ കാണുന്നത് ഹൃദയഭേദകമാണ്. ഞങ്ങളില്‍ പലരും ഒരിക്കല്‍ ഫിലിം കംപാനിയന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ വളരെക്കാലങ്ങളായി ഞാനത് ശ്രദ്ധിക്കാറില്ല. ഇനി മുതൽ എന്റെ അഭിനയം 'റിവ്യൂ' ചെയ്യരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. അത് എന്‍റെ വേദന കുറയ്ക്കും"- എന്നാണ് യാമി ഗൗതം ട്വീറ്റ് ചെയ്തത്. ഫിലിം കംപാനിയന്‍റെ സ്ക്രീന്‍ ഷോട്ടും പങ്കുവെച്ചു.
അഭിഷേക് ബച്ചനും യാമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദാസ്വി ഏപ്രില്‍ ഏഴിനാണ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്.
Summary- Yami Gautam has strongly reacted to a review of her latest release Dasvi. The film, which also stars Abhishek Bachchan and Nimrat Kaur, was released on Netflix and Jio Cinema on Thursday, April 7
Adjust Story Font
16