'രാഷ്ട്രീയ അഭിപ്രായങ്ങൾ പേടിച്ച് സിനിമ ഒഴിവാക്കാൻ കഴിയില്ല'; പൃഥ്വിരാജ്
എതിർ അഭിപ്രായങ്ങൾ ഭയന്ന് സിനിമ ഒഴിവാക്കുന്നത് കലയുടെ അന്ത്യം കുറിക്കുമെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ
ദുബൈ: എതിർ അഭിപ്രായങ്ങളെ ഭയന്ന് സിനിമ ഒഴിവാക്കാൻ കഴിയില്ലെന്ന് നടൻ പൃഥ്വിരാജ്. അത്തരം അഭിപ്രായങ്ങൾ ഒരിക്കലും അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ 'കാപ്പ'യുമായി ബന്ധപ്പെട്ട് ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. എല്ലാവരെയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യാൻ സാധിക്കില്ലെന്നും നടൻ പൃഥിരാജ് പറഞ്ഞു. ഷാരൂഖ്ഖാൻ ചിത്രം 'പഠാനു'മായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'കടുവ'യിലെ ഒരു ഡയലോഗുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. പക്ഷെ, ഷൂട്ടിങിന്‍റെ സമയത്ത് ആ ഡയലോഗ് പറഞ്ഞപ്പോൾ അത് തെറ്റാണെന്ന് തോന്നിയിരുന്നില്ല. അങ്ങനെ തോന്നാതിരുന്നതിനു മാത്രമാണ് ക്ഷമ പറഞ്ഞതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
എതിർ അഭിപ്രായങ്ങൾ ഭയന്ന് സിനിമ ഒഴിവാക്കുന്നത് കലയുടെ അന്ത്യം കുറിക്കുമെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ പറഞ്ഞു. നടിമാരായ അപർണ ബാലമുരളി, അന്നാബെൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. ഈ മാസം 22ന് തിയറ്ററിലെത്തുന്ന 'കാപ്പ' മികച്ച പ്രതികരണം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Adjust Story Font
16