'നിങ്ങള്‍ ഒരു കുടുംബം തകര്‍ത്തു'; റിയ ചക്രബര്‍ത്തിയെ പിന്തുണച്ച് ഇമ്രാന്‍ ഹാഷ്മി
സുശാന്ത് സിംഗിന്‍റെ മരണത്തോടനുബന്ധിച്ച് റിയ ചക്രബര്‍ത്തിയെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണത്തിന് ശേഷം പങ്കാളിയും നടിയുമായ റിയ ചക്രബര്‍ത്തിക്കെതിരായ മാധ്യമ വിചാരണയില്‍ വിമര്‍ശനം രേഖപ്പെടുത്തി നടന്‍ ഇമ്രാന്‍ ഹാഷ്മി. സുശാന്ത് സിംഗിന്‍റെ മരണത്തോടനുബന്ധിച്ച് റിയ ചക്രബര്‍ത്തിയെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ഇതടക്കമുള്ള നടപടികള്‍ക്ക് കാരണമായ മാധ്യമ വിചാരണ അനാവശ്യവും അനീതിയുമായിരുന്നെന്ന് ഇമ്രാന്‍ ഹാഷ്മി പറഞ്ഞു. ബോളിവുഡ് ഹംഗാമക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഹാഷ്മി മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ചത്.
'മാധ്യമ വിചാരണ ആവശ്യത്തിലും അധികമായിരുന്നു. അതുരുകവിഞ്ഞതായിരുന്നു എന്നതാണ് എനിക്ക് വ്യക്തിപരമായി തോന്നിയത്. നിങ്ങള്‍ ഒരു കുടുംബം മുഴുവനായും തകര്‍ത്തു. അല്ലേ? ഒരു മുഴുവന്‍ കുടുംബം. എന്തിന് വേണ്ടിയായിരുന്നു അത്, സംഭവിച്ച കാര്യങ്ങളിലെ ചില ഊഹങ്ങളും അനുമാനങ്ങളും വെച്ചുമാത്രം'- ഇമ്രാന്‍ ഹാഷ്മി പറഞ്ഞു.
'ഇത്തരത്തിലുള്ള അനാവശ്യ റിപ്പോര്‍ട്ടുകള്‍ മാറ്റിവെച്ചാല്‍ മറ്റു ചില വെബ്സൈറ്റുകള്‍ യഥാര്‍ത്ഥമായി തന്നെ വാര്‍ത്ത കൈകാര്യം ചെയ്തു. എല്ലാവരും അത്തരം നൈതികത മനസ്സിലാക്കി വാര്‍ത്ത ചെയ്താല്‍ ഈ ലോകം എത്ര സുന്ദരമായിരിക്കും എന്നാണ് ഞാന്‍ ആലോചിക്കുന്നത്. സാമാന്യബുദ്ധി നിലനിൽക്കുന്നതിനാൽ, നീതി ലഭ്യമാക്കാന്‍ ഒരു നീതിന്യായ വ്യവസ്ഥ ഇവിടെയുണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്,. പിന്നെന്തിനാണ് മാധ്യമങ്ങളിൽ ഒരു വിഭാഗം കുറ്റവാളിയായി ഒരാളെ വിധിക്കുന്നത്?- ഇമ്രാന്‍ ഹാഷ്മി പറഞ്ഞു.
Adjust Story Font
16