വഴി തടഞ്ഞുള്ള എല്ലാ സിനിമ ചിത്രീകരണങ്ങളും തടയുമെന്ന് യൂത്ത് കോൺഗ്രസ്
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്ന് യൂത്ത് കോൺഗ്രസ്
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രൃം തടസ്സപ്പെടുത്തിയും ഗതാഗതം തടഞ്ഞും സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയുമുള്ള സിനിമാ ചിത്രീകരണം എറണാകുളം ജില്ലയില്‍ ഇനി അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. ലൊക്കേഷനുകളില്‍ ബൗണ്‍സര്‍മാരെയും ഗുണ്ടകളെയും അണിനിരത്തിയാണ് പലയിടത്തും ഷൂട്ടിംഗ് നടത്തുന്നത്. ഇവര്‍ ജനങ്ങളെ ആട്ടിയകറ്റുകയാണ്. ചോദ്യം ചെയ്താല്‍ മര്‍ദനമടക്കം നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
ജില്ലയിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്നും യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്‍റ് ടിറ്റോ ആന്‍റണി അറിയിച്ചു. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തിനെതിരെയും യൂത്ത് കോൺഗ്രസ് പ്രചാരണവും പ്രക്ഷോഭവും ആരംഭിക്കുമെന്നും ടിറ്റോ ആന്‍റണി വ്യക്തമാക്കി.
രാജ്യത്തെ ഇന്ധനവില വര്‍ധനയ്ക്ക് എതിരായ കോണ്‍ഗ്രസിന്‍റെ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ചതും തുടര്‍ന്ന് കാര്‍ തകര്‍ത്തതും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പുതിയ തീരുമാനത്തിന് കാരണം. കഴിഞ്ഞ ദിവസം പൃഥ്വിരാജ് നായകനായ കടുവയുടെ ചിത്രീകരണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇന്ന് ശ്രീനിവാസന്‍ നായകനായ കീടത്തിന്‍റെ ചിത്രീകരണവും യൂത്ത് കോണ്‍ഗ്രസ് തടഞ്ഞു.
Adjust Story Font
16