ഗുഡ്സ് ഓട്ടോ മുതല്‍ സ്കൂട്ടര്‍ വരെ; ഇലക്ട്രിക് വാഹന വിപണിയില്‍ ഇനി ഫ്ലിപ്കാര്‍ട്ടും
ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ് ബ്രാന്‍റുകളായ ഹീറോ, മഹീന്ദ്ര, പിയാജിയോ എന്നിവരുമായി ചേര്‍ന്നാണ് ഫ്ലിപ്പ്കാര്‍ട്ട് പദ്ധതി ആവഷ്ക്കരിക്കുന്നത്.
- Updated:
2021-07-05 07:04:57.0
രാജ്യത്തെ ഇലക്ട്രിക് വാഹനവിപണിയില്‍ വിപ്ലവകരമായ നീക്കങ്ങള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങി മുന്‍നിര ഇ-കൊമേര്‍സ് ബ്രാന്‍റായ ഫ്ലിപ്കാര്‍ട്ട്. ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ് ബ്രാന്‍റുകളായ ഹീറോ, മഹീന്ദ്ര, പിയാജിയോ എന്നിവരുമായി ചേര്‍ന്നാണ് ഫ്ലിപ്പ്കാര്‍ട്ട് പദ്ധതി ആവഷ്ക്കരിക്കുന്നത്. 2023 ഓടെ രാജ്യത്ത് 25,000 ത്തോളം ഇലക്ട്രിക് വാഹനങ്ങള്‍ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
നഗരത്തിനുള്ളിലെ ചരക്കുനീക്കങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റുക എന്ന് ലക്ഷ്യമിട്ടാണ് ഫ്ലിപ്കാര്‍ട്ടിന്‍റെ പുതിയ നീക്കം. ഫ്ലിപ്കാര്‍ട്ടിന്‍റെ ഡെലിവറി ഹബ്ബുകളിലും ഓഫീസുകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയാണ് ഇതിന്‍റെ ആദ്യപടി. ഇത് രാജ്യത്ത് ഇല്കട്രിക് വാഹനവിപ്ലവത്തിന് ആക്കം കൂട്ടുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.
തങ്ങളുടെ ഉത്പന്നങ്ങള്‍ ഡെലിവറി ചെയ്യുന്നതിനായി ടു വീലര്‍, ത്രീ വീലര്‍ വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ ഡല്‍ഹി, ബംളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ഗുവാഹത്തി, പൂനെ തുടങ്ങിരാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചതായും ഫ്ലിപ്കാര്‍ട്ട് അറിയിച്ചു. ഇനിയും കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഹീറോ ഇലക്ട്രിക്, മഹീന്ദ്ര ഇലക്ട്രിക്, പിയാജിയോ എന്നിവരുമായി കമ്പനി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
കമ്പനിയുടെ 14,00 ഓളം വരുന്ന വിതരണ കേന്ദ്രങ്ങള്‍ക്കടുത്തായി ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനായുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഡെലിവറി എക്സിക്യുട്ടീവുകളെ ഇല്കട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും ഫ്ലിപ്കാര്‍ട്ട് വ്യക്തമാക്കി.
ഫ്ലിപ്കാര്‍ട്ട്- ഹീറോ വാഹനങ്ങള്‍
നെക്സി' സീരീസിലുള്ള ഇല്ക്ട്രിക് സ്കൂട്ടറുകളാണ് ഹീറോ ഇല്ക്ട്രിക്കുമായി ചേര്‍ന്ന് ഫ്ലിപ്കാര്‍ട്ട് പുറത്തിറക്കുന്നത്. ഒറ്റ ചാര്‍ജിംഗില്‍ 150 കിലോമീറ്റര്‍ റേഞ്ച് പ്രതീക്ഷിക്കാവുന്ന എച്ച്. എക്സ്, എല്‍.എക്സ് എന്നീ രണ്ട് വേരിയന്‍റുകളിലുള്ള സ്കൂട്ടറുകളാണ് വിപണിയിലെത്തിക്കുക.
ഇതിന്‍റെ ആദ്യ പടിയെന്നോണം ഫ്ലിപ്പ്കാര്‍ട്ടിന്‍റെ തന്നെ സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതിനായി ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍ ഈ സ്കൂട്ടറുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ ഇല്കട്രിക് വാഹനവിപണിയിലെ ശ്രദ്ധയമായ മാറ്റങ്ങള്‍ക്ക് ഫ്ലിപ്പ്കാര്‍ട്ടുമായുള്ള കൂട്ടുകൊട്ട് വഴിയൊരുക്കുമെന്ന് ഹീറോ ഇലക്ട്രിക് മേധാവി സോഹീന്ദര്‍ ജില്‍ പറഞ്ഞു.
ഫ്ലിപ്കാര്‍ട്ട്- മഹീന്ദ്ര വാഹനങ്ങള്‍
ട്രിയോ സോര്‍ എന്ന ഇല്ക്ട്രിക് ത്രീവീലര്‍ ഗുഡ്സ് കാരിയറാണ് ഫ്ലിപ്പ്കാര്‍ട്ട്- മഹീന്ദ്ര കൂട്ടുകെട്ടില്‍ ആദ്യം വിപണിയിലെത്തുക. 11 എച്ച്.പി കരുത്തുള്ള ഇല്ക്ട്രിക് മോട്ടോറാണ് വാഹനത്തിലുണ്ടാവുക. 42 എന്‍.എം ടോര്‍ക്ക് ഉദ്പാദിപ്പിക്കാവുന്ന കരുത്തുറ്റ മോട്ടോറിന് പരമാവധി 550 കിലോ ഗ്രാം വരെ ഭാരം വഹിക്കാനാകും. ഇന്ധനം നിറക്കാവുന്ന ത്രീവീലറുകളെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന വീല്‍ബെയ്സാണ് വാഹനത്തിന് കമ്പനി നല്‍കിയിരിക്കുന്നത്.
രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഫ്ലിപ്കാര്‍ട്ടുമായുള്ള കൂട്ടുകെട്ട് വഴിയൊരുക്കുമെന്ന് മഹീന്ദ്ര ഇല്കട്രിക് സി.ഇ.ഒ മഹേഷ് ബാബു പറഞ്ഞു. ഈടുറ്റതും ഗുണനിലവാരമുള്ളതും താങ്ങാവുന്ന വിലയിലുള്ളതുമായ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ പ്രിതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലിപ്കാര്‍ട്ട്- പിയാജിയോ കൂട്ടുകെട്ട്
കൊമേര്‍ഷ്യല്‍ വാഹന നിര്‍മ്മാണ മേഖലയിലെ അറിയപ്പെടുന്ന കമ്പനിയായ പിയാജിയോമായി ചേര്‍ന്ന്, കാറ്റഗറിയിലെ തന്നെ കരുത്തുറ്റ കാര്‍ഗോ വാഹനത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫ്ലിപ്കാര്‍ട്ട്. ആപ്പേ, ഇ- എക്സ്ട്ര എഫ്.എക്സ് എന്നിങ്ങനെ രണ്ടു വാഹനങ്ങളാണ് അവതരിപ്പിക്കുക.
വിഭാഗത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ 13 എച്ച്.പി ഇലക്ട്രിക് മോട്ടോറാണ് വാഹനത്തില്‍ ഇടംപിടിക്കുക. ആഡംബരകാറുകളില്‍ മാത്രം കണ്ടിരുന്ന ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റീ ജനറേറ്റീവ് ബ്രേക്കിംഗ്, മള്‍ട്ടി ഇന്‍ഫോര്‍മേറ്റീവ് ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍, ബൂസ്റ്റ് മോഡ് തുടങ്ങി നിരവധി സംവിധാനങ്ങള്‍ വാഹനത്തിലുണ്ടാകും.
ഇലക്ട്രിക് വാഹന വിപണിയില്‍ തങ്ങള്‍ക്ക് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിന്‍റെ സമ്പന്നമായൊരു പാരമ്പര്യമുണ്ടെന്നും അതിനാല്‍ തന്നെ ക്വാളിറ്റിയുള്ള വാഹനങ്ങള്‍ക്ക് നിര്‍മ്മിക്കാനാകുമെന്നും പിയാജിയോ ചെയര്‍മാന്‍ ഡീഗോ ഗ്രാഫി പറഞ്ഞു. ഇന്ത്യയിലെ ഇല്ക്ട്രിക് വാഹനങ്ങളുടെ വിപ്ലവത്തിന് തുടക്കം കുറിക്കുമ്പോള്‍ ഫ്ലിപ്കാര്‍ട്ടുമായുള്ള കൂട്ടുകെട്ടില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16