Quantcast

ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാര്‍ ആദ്യ റൌണ്ടില്‍ പുറത്താകുന്നത് ഇത് അ‍ഞ്ചാം തവണ

1966- രണ്ട് തവണ ചാമ്പ്യന്‍മാരായി എത്തിയ ബ്രസീല്‍ ആദ്യ റൌണ്ടില്‍ പുറത്ത്. അതും സാക്ഷാല്‍ പെലെയും ഗരിഞ്ചയുമടങ്ങുന്ന സംഘം.

MediaOne Logo

Web Desk

  • Published:

    28 Jun 2018 4:15 AM GMT

ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാര്‍ ആദ്യ റൌണ്ടില്‍ പുറത്താകുന്നത് ഇത് അ‍ഞ്ചാം തവണ
X

ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാര്‍ ആദ്യ റൌണ്ടില്‍ തന്നെ പുറത്താകുന്നത് ഇത് അ‍ഞ്ചാത്തെ തവണയാണ്. ഇതില്‍ നാലും ഈ നൂറ്റാണ്ടിലായിരുന്നു എന്നതാണ് പ്രത്യേകത.

1) 1966- രണ്ട് തവണ ചാമ്പ്യന്‍മാരായി എത്തിയ ബ്രസീല്‍ ആദ്യ റൌണ്ടില്‍ പുറത്ത്. അതും സാക്ഷാല്‍ പെലെയും ഗരിഞ്ചയുമടങ്ങുന്ന സംഘം.

2) 2002- ഫ്രാന്‍സ് 98ല്‍ ചാമ്പ്യന്മാരായതിന്‍റെ മികവുമായാണ് എത്തിയത്. പക്ഷേ ഗ്രൂപ്പ് കയറാന്‍ കഴിഞ്ഞില്ല.

3) 2010- ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ 2006ല്‍ ചാമ്പ്യന്മാരായിരുന്ന ഇറ്റലിക്ക് കാലിടറി. ആദ്യ റൌണ്ടില്‍ പുറത്ത്.

4) 2014- ടിക്കിടാക്കയുമായി 2010ല്‍ ലോകചാമ്പ്യന്മാരായ സ്പെയിന്‍ ബ്രസീലില്‍ നിന്ന് ആദ്യ റൌണ്ടില്‍ തന്നെ മടങ്ങി.

5) 2018- ചാമ്പ്യന്മാരായി 2018ല്‍ റഷ്യയിലെത്തിയ ജര്‍മനി ആദ്യ റൌണ്ടില്‍ പുറത്ത്.

TAGS :

Next Story