Quantcast

യുറൂഗ്വെയെ വീഴ്ത്തി ഫ്രാന്‍സ് സെമിയില്‍

റാഫേല്‍ വറാനേയും അന്റോണിയോ ഗ്രീസ്മാനുമാണ് ഫ്രാന്‍സിനുവേണ്ടി ഗോളുകള്‍ നേടിയത്. ബല്‍ജിയം ബ്രസീല്‍ ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളായിരിക്കും സെമി ഫൈനലില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍.

MediaOne Logo

Web Desk

  • Published:

    6 July 2018 6:36 PM GMT

യുറൂഗ്വെയെ വീഴ്ത്തി ഫ്രാന്‍സ് സെമിയില്‍
X

ആദ്യ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് യുറൂഗ്വായെ തോല്‍പിച്ച് ഫ്രാന്‍സ് സെമിഫൈനലില്‍. റാഫേല്‍ വറാനേയും അന്റോണിയോ ഗ്രീസ്മാനുമാണ് ഫ്രാന്‍സിനുവേണ്ടി ഗോളുകള്‍ നേടിയത്. ബല്‍ജിയം ബ്രസീല്‍ ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളായിരിക്കും സെമി ഫൈനലില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍.

ഗ്രീന്‍സ്മാന്‍ ഗോളടിച്ചിട്ടുള്ള മത്സരങ്ങളിലൊന്നും തോറ്റിട്ടില്ലെന്ന റെക്കോഡ് ഫ്രാന്‍സ് കാത്തപ്പോള്‍ യുറൂഗ്വേയുടെ റഷ്യന്‍ ലോകകപ്പ് സ്വപ്‌നങ്ങള്‍ ക്വാര്‍ട്ടറില്‍ തീര്‍ന്നു. ആദ്യപകുതിയുടെ 40ആം മിനുറ്റില്‍ ഗ്രീന്‍സ്മാന്റെ ഫ്രീ കിക്കില്‍ തലവെച്ച് റാഫേല്‍ വറാനേയാണ് ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ നേടിയത്. ഗോളി മുല്‍സേര മുഴുനീള ഡൈവ് നടത്തിയെങ്കിലും അദ്ദേഹത്തിന്റെ കയ്യെത്താ ദൂരത്തുകൂടെ പോയാണ് വറാനേയുടെ ഹെഡര്‍ യുറൂഗ്വേ വല ചലിപ്പിച്ചത്.

ആദ്യ പകുതിയുടെ അവസാന മിനുറ്റുകളില്‍ സമനിലക്കുവേണ്ടി യുറുഗ്വേ കിണഞ്ഞു പരിശ്രമിക്കുന്ന കാഴ്ച്ചയും കണ്ടു. അതിന്റെ ഫലമായി ഫ്രാന്‍സ് ഗോള്‍ നേടിയതിന് സമാനമായ അവസരം മറുവശത്ത് യുറൂഗ്വേക്കും നാല്‍പ്പത്തി മൂന്നാം മിനുറ്റില്‍ ലഭിച്ചു. ഫ്രീകിക്കിനെ തുടര്‍ന്നുള്ള മാര്‍ട്ടിന്‍ കാസിറസിന്റെ ഹെഡ്ഡര്‍ ഗോളിനടുത്തുവരെയെത്തി. ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് പറന്നു തട്ടിയത് റീബൗണ്ടിനായി വീണ്ടും കാസിറസിന്റെ കാലിലെത്തിയെങ്കിലും പുറത്തേക്ക് പോയി.

കവാനിയുടെ അഭാവം പ്രകടമായ മത്സരത്തില്‍ രണ്ടാം ഗോള്‍ നേടിയത് കളം നിറഞ്ഞു കളിച്ച ഗ്രീസ്മാനായിരുന്നു. അറുപത്തിയൊന്നാം മിനുറ്റില്‍ വളഞ്ഞു പുളഞ്ഞു വന്ന ഗ്രീസ്മാന്റെ മിന്നല്‍ഷോട്ടിന് മുന്നില്‍ യുറൂഗ്വേയുടെ ഗോളിക്ക് നില തെറ്റുകയായിരുന്നു. ബോക്‌സിനു പുറത്തു നിന്നും ഗ്രീസ്മാന്‍ തൊടുത്ത ഷോട്ട് യുറൂഗ്വേ ഗോളി ഫെര്‍ണാണ്ടോ മുല്‍സേരയുടെ കയ്യില്‍ തട്ടി ഗോളിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗോളിയുടെ പിഴവിനേക്കാള്‍ ഗ്രീസ്മാന്റെ ഷോട്ടിന്റെ ശക്തിയായിരുന്നു പന്തിനെ ഗോളിലേക്ക് നയിച്ചത്.

TAGS :

Next Story