Quantcast

സ്വീഡനെ വിശ്വസിച്ച് ബെറ്റുവെച്ച ഇബ്ര പെട്ടു

ഇംഗ്ലണ്ട് ജയിച്ചാല്‍ വെംബ്ലിയിലെ ഒരു മത്സരം ഇബ്രാഹിമോവിച്ച് ഇംഗ്ലണ്ടിന്റെ ജഴ്‌സിയണിഞ്ഞ് കാണാനെത്തണമെന്നായിരുന്നു ബെക്കാമിന്റെ ആവശ്യം. ഇതാണ് ഇബ്രാഹിമോവിച്ചിന് പണിയായത്...

MediaOne Logo

Web Desk

  • Published:

    8 July 2018 4:59 AM GMT

സ്വീഡനെ വിശ്വസിച്ച് ബെറ്റുവെച്ച ഇബ്ര പെട്ടു
X

ഇബ്രാഹിമോവിച്ചിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

സ്വീഡനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയിലെത്തിയതോടെ ഇംഗ്ലണ്ടിന്റെ ജഴ്‌സിയണിഞ്ഞ് കളികാണാന്‍ നിര്‍ബന്ധിതനായിരിക്കുയാണ് മുന്‍ സ്വീഡന്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. ഇംഗ്ലണ്ട് മുന്‍ താരം ഡേവിഡ് ബെക്കാമിനോട് ബെറ്റ് വെച്ച് പരാജയപ്പെട്ടതോടെയാണ് ഇബ്രാഹിമോവിച്ചിന് ഇങ്ങനെയൊരു അവസ്ഥ വന്നത്.

കളിക്കപ്പുറത്തെ കഥ നടക്കുന്നത് ഇംഗ്ലണ്ട് സ്വീഡന്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുമ്പ് ട്വിറ്ററില്‍. ഉറ്റസുഹൃത്തായ ബെക്കാമിനെ ഇബ്രാഹിമോവിച്ച് ഒരു പന്തയത്തിന് ക്ഷണിക്കുന്നു. സ്വീഡനെതിരായ പോരാട്ടത്തില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ ലോകത്ത് എവിടെ നിന്നാണെങ്കിലും ബെക്കാമിന് ഡിന്നര്‍ വാങ്ങി നല്‍കാമെന്നായിരുന്നു ഇബ്രാഹിമോവിച്ചിന്റെ ഓഫര്‍. സ്വീഡന്‍ ജയിച്ചാല്‍ സ്വീഡിഷ് ഫര്‍ണിച്ചര്‍ ശൃംഖലയായ ഐകെഇഎയില്‍ നിന്ന് ചോദിക്കുന്ന സാധനം വാങ്ങിത്തരാന്‍ തയ്യാറാണോയെന്ന് ബെക്കാമിനെ വെല്ലുവിളിക്കുകയും ചെയ്തു മുന്‍ സ്വീഡിഷ് താരം കൂടിയായ ഇബ്രാഹിമോവിച്ച്.

വെല്ലുവിളി എന്തായാലും ബെക്കാം ഏറ്റെടുത്തു. ഇബ്രാഹിമോവിച്ചിന്റെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചതിനൊപ്പം ഒരു വെല്ലുവിളി ബെക്കാമും വെച്ചു. ഇംഗ്ലണ്ട് ജയിച്ചാല്‍ വെംബ്ലിയിലെ ഒരു മത്സരം ഇബ്രാഹിമോവിച്ച് ഇംഗ്ലണ്ടിന്റെ ജഴ്‌സിയണിഞ്ഞ് കാണാനെത്തണമെന്നായിരുന്നു ബെക്കാമിന്റെ ആവശ്യം. ഇതാണ് ഇബ്രാഹിമോവിച്ചിന് പണിയായത്.

എതിരില്ലാത്ത 2 ഗോളുകള്‍ക്ക് ഇംഗ്ലണ്ട് ജയിച്ചു. ഇതോടെ പന്തയത്തില്‍ തോറ്റ ഇബ്രാഹിമോവിച്ച് എന്ന് ഇംഗ്ലണ്ട് ജഴ്‌സിയില്‍ കളി കാണാനെത്തുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ഇബ്രോയുടെ പ്രഹരശേഷി ഏറ്റവും നന്നായി അറിഞ്ഞവരാണ് ഇംഗ്ലണ്ട്.

ലോകകപ്പിന് മുമ്പ് ഇരുവരും ഏറ്റുമുട്ടിയ 2012ലെ സൗഹൃദമത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് സ്വീഡന്‍ ജയിച്ചിരുന്നു. അന്ന് നാല് ഗോളും നേടിയത് ഇബ്രാഹിമോവിച്ച്. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഒരദ്ഭുത ഗോളിന് കൂടിയാണ് ആ മത്സരം വേദിയായത്.

TAGS :

Next Story