എംബാപ്പയോ നെയ്മറോ ആരാണ് തന്റെ വജ്രായുധം; പി.എസ്.ജിയുടെ പുതിയ പരിശീലകന്‍ പറയുന്നു
ഫ്രഞ്ച് ലീഗ് തുടങ്ങാനിരിക്കെ നിലപാട് വ്യക്തമാക്കി ലീഗിലെ ചാമ്പ്യന്മാരായ പിഎസ്ജി പരിശീലകന്‍ തോമസ് ടച്ചല്‍.
ഫ്രഞ്ച് ലീഗ് തുടങ്ങാനിരിക്കെ നിലപാട് വ്യക്തമാക്കി ലീഗിലെ ചാമ്പ്യന്മാരായ പിഎസ്ജി പരിശീലകന്‍ തോമസ് ടച്ചല്‍. തിങ്കളാഴ്ചയാണ് പിഎസ്ജിയുടെ ആദ്യ മത്സരം. സൂപ്പര്‍ താരങ്ങളായ നെയ്മര്‍, എംബാപ്പെ, കവാനി എന്നിവരടങ്ങിയ ടീമാണ് പിഎസ്ജി. റഷ്യന്‍ ലോകകപ്പിലെ തട്ടുതകര്‍പ്പന്‍ ഫോമുമായാണ് ഫ്രഞ്ച് താരം കെയ്‌ലിയന്‍ എംബൊപ്പെ എത്തുന്നത്. അതായത് കഴിഞ്ഞ സീസണിലെ എംബാപ്പയല്ല എന്നര്‍ത്ഥം. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറാണ് പിഎസ്ജിയിലെ ഗ്ലാമര്‍ താരം. കഴിഞ്ഞ സീസണില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മര്‍ ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലെത്തിയത്.
പക്ഷേ പരിശീലകന്‍ മാറിയിട്ടും നെയ്മറിലുള്ള വിശ്വാസം പുതിയ പരിശീലകന്‍ തോമസ് ടച്ചെലും തുടരുകയാണ്. നെയ്മര്‍ തന്നെയാണ് പ്രധാന താരം എന്നാണ് തോമസും പറയുന്നത്. തന്റെ ബെസ്റ്റ് കളിക്കാരന്‍ നെയ്മര്‍ ആണെന്നതില്‍ തര്‍ക്കമില്ലെന്നായിരുന്നു പരിശീകന്റെ പ്രതികരണം. ലോകത്തിലെതന്നെ മികച്ച കളിക്കാരനിലൊരാളാണ് അദ്ദേഹം, വളരെ ക്രിയേറ്റീവാണ്, സമ്മര്‍ദം ചെലുത്തുന്നില്ലെങ്കില്‍ അത്തരത്തിലുള്ള കളിക്കാര്‍ക്ക് മികവ് പുറത്തെടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിലായിരുന്നു സെറ്റ് പീസുകള്‍ എടുക്കുന്നതിനെച്ചൊല്ലി കവാനിയും നെയ്മറും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നത്.
അന്നത്തെ പരിശീലകന്‍ ഉനായ് എംറി പ്രശ്‌നം രമ്യമായി പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് നെയ്മറും കവാനിയും ആയിരുന്നു പിഎസ്ജിയെ മുന്നില്‍ നിന്ന് നയിച്ചിരുന്നത്. എംബാപ്പെ ടീമിലുണ്ടായിരുന്നിട്ടും ഇവര്‍ രണ്ട് പേരുടെയും അത്ര പേരെടുത്തിരുന്നില്ല. എന്നാല്‍ റഷ്യന്‍ ലോകകപ്പോടെ എംബാപ്പയുടെ തലവര മാറി. ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ ഉള്‍പ്പെടെ നാല് ഗോളുകളാണ് എംബാപ്പെ നേടിയത്. ടീമിനെ കിരീടം നേടിക്കൊടുക്കുന്നതില്‍ എംബാപ്പെയുടെ പ്രകടനം നിര്‍ണായകമായിരുന്നു. പ്രത്യേകിച്ച് ക്വാര്‍ട്ടറില്‍ അര്‍ജന്റീനക്കെതിരായ മത്സരത്തിലെ മികവ്.
Adjust Story Font
16