ലാ ലീഗ ഇന്ത്യയിൽ സോണി സംപ്രേക്ഷണം ചെയ്യും
ഫേസ്ബുക്ക് ഇന്ത്യയുമായിയുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് സംപ്രേക്ഷണം
സ്പാനിഷ് ഫുട്ബോൾ ലീഗായ ലാ ലീഗ ഇത്തവണ മലയാളി ഫുട്ബോൾ ആരാധകർക്ക് നഷ്ടമാകില്ല. ഫേസ്ബുക്ക് ഇന്ത്യയുമായിയുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ലാലീഗയിലെ നൂറ് മത്സരങ്ങൾ തത്സമയം തന്നെ ഇന്ത്യയിലെ കായിക പ്രേമികൾക്ക് ആസ്വദിക്കാം. നേരത്തെ സോണി ഇന്ത്യ ലാലീഗ മത്സരങ്ങളുടെ സംപ്രേക്ഷണം ഉപേക്ഷിച്ച് ഇറ്റാലിയൻ ലീഗിന്റെ സംപ്രേക്ഷണാവകാശം പിടിച്ചെടുത്തിരുന്നു. ക്രിസ്റ്റാനോ റൊണാൾഡോ ലാലീഗ വിട്ട് സീരി ‘എ’ യിലേക്ക് കൂട് മാറിയതാണ് ഇതിന് കാരണമെന്ന വാർത്തകളും പിന്നീട് പരന്നിരുന്നു. ഇന്ത്യയിൽ നിന്നും നിരവധി കായിക പ്രേമികൾ സംപ്രേക്ഷണം സംബന്ധിച്ച് സോണി തലവന് കത്തുകളയച്ചതിന്റെ അടിസ്ഥാനത്തിലാണ് സംപ്രേക്ഷണാവകാശം തിരിച്ചു പിടിച്ചെതെന്ന് സോണി ഇന്ത്യ തലവൻ രാജേഷ് കൗൾ വ്യക്തമാക്കിയിട്ടുണ്ട്.
Next Story
Adjust Story Font
16