Quantcast

മാഞ്ചസ്റ്റർ സിറ്റിക്ക് സമനിലക്കുരുക്ക്: ലിവർപൂളിനും ആഴ്സണലിനും ജയം

പതിനാലാം സ്ഥാനത്തുള്ള വോള്‍വ്സിനോടാണ് സിറ്റി സമനില വഴങ്ങിയത്

MediaOne Logo

Web Desk

  • Published:

    26 Aug 2018 3:36 AM GMT

മാഞ്ചസ്റ്റർ സിറ്റിക്ക് സമനിലക്കുരുക്ക്: ലിവർപൂളിനും ആഴ്സണലിനും ജയം
X

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനിലക്കുരുക്ക്. പതിനാലാം സ്ഥാനത്തുള്ള വോള്‍വ്സിനോടാണ് സിറ്റി സമനില വഴങ്ങിയത്. വോൾവ്സിനായി വില്ലി ബോളിയാണ് കളിയിലെ ആദ്യ ​ഗോൾ നേടിയത്. എെമറിക്ക് ലപ്പോർത്തെയാണ് സിറ്റിക്ക് വേണ്ടി ​ഗോൾ നേടിയത്.

മറ്റ് മത്സരങ്ങളിൽ ലിവര്‍പൂളിനും ആഴ്സണലിനും ജയം. ആഴ്സണല്‍ 3-1ന് വെസ്റ്റ്ഹാമിനെ തോല്‍പ്പിച്ചു. ലിവര്‍പൂള്‍1-0 ത്തിന് ബ്രൈറ്റണെയാണ് തോല്‍പ്പിച്ചത്. സൂപ്പർ താരം മുഹമ്മദ് സലായാണ് ലിവർപ്പൂളിന്റെ ഏക ​ഗോൾ നേടിയത്.

സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴസലോണ ഏകപക്ഷീയമായ ഒരു ഗോളിന് വല്ലാലോലിഡിനെ പരാജയപ്പെടുത്തി. ഒൗസ്മാനെ ഡമ്പ്ലേയാണ് ബാർസലോണക്ക് വേണ്ടി ​ഗോൾ നേടിയത്. ഇറ്റാലിയന്‍ ലീഗില്‍ യുവന്‍റസ് ലാസിയോയെ ഏകപക്ഷീയമായ രണ്ട് ​ഗോളുകൾക്ക് തോൽപ്പിച്ചു

TAGS :

Next Story