സാഫ് കപ്പ്; പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍, രണ്ട് താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ്
പാകിസ്താനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം
സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ പാകിസ്താനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. മന്‍വീര്‍ സിങ് ഇന്ത്യക്കായി ഇരട്ട ഗോള്‍ നേടി. സുമിത് പാസിയാണ് മൂന്നാം ഗോള്‍ നേടിയത്. ഹസന്‍ ബഷീറാണ് പാകിസ്താന് വേണ്ടി സ്കോര്‍ ചെയ്തത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ഗോളുകളെല്ലാം പിറന്നത്.
India are through to the Finals of the 12th edition @SAFFSuzukiCup, beating Pakistan in the semis.#INDvPAK #BackTheBlue #AsianDream #SaffSuzukiCup pic.twitter.com/qCKKH6NVmn
— Indian Football Team (@IndianFootball) September 12, 2018
48, 69 മിനുറ്റുകളിലായിരുന്നു മന്‍വീറിന്റെ സുന്ദര ഗോളുകള്‍. 83ാം മിനുറ്റിലായിരുന്നു സുമിത് പാസിയുടെ ഗോള്‍. 88-ാം മിനിറ്റില്‍ ഹസന്‍ ബഷീറാണ് പാകിസ്താന്റെ ആശ്വാസ ഗോള്‍ നേടിയത്. അതേസമയം ഇന്ത്യയുടെയും പാകിസ്താന്റെയും ഓരോ താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇന്ത്യൻ താരം ലാലിയൻസ്വാല ചാങ്തെ, പാകിസ്ഥാൻ താരം മുഹ്സിൻ അലി എന്നിവരാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്.
This is how we are going to start tonight #INDvPAK #BackTheBlue #SaffSuzukiCup pic.twitter.com/scp5SnGCnS
— Indian Football Team (@IndianFootball) September 12, 2018
Adjust Story Font
16