ബ്ലാസ്റ്റേഴ്സിന് സ്വന്തം മണ്ണില്‍ ഇന്ന് കന്നിയങ്കം; മുംബൈ സിറ്റി എഫ്.സി എതിരാളികള്‍
മുന്നേറ്റ നിരയിലെ ചെറിയ ചില പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് കൂടുതല്‍ മുന്നേറാനാകുമെന്ന് കോച്ച് ഡേവിഡ് ജയിംസ് വ്യക്തമാക്കി
ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഇന്ന്. കരുത്തരായ എ.ടി.കെയെ തോല്‍പ്പിച്ചെത്തുന്ന ബ്ലാസ്റ്റേഴ്സിന് മുംബൈ സിറ്റി എഫ്സിയാണ് എതിരാളികള്‍. മുന്നേറ്റ നിരയിലെ ചെറിയ ചില പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് കൂടുതല്‍ മുന്നേറാനാകുമെന്ന് കോച്ച് ഡേവിഡ് ജയിംസ് വ്യക്തമാക്കി.
കഴിഞ്ഞ മത്സരത്തില്‍ ശക്തരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരെ നേടിയ മിന്നുന്ന ജയത്തോടെ ഐ.എസ്.എല്ലിന്‍റെ ഈ സീസണില്‍ അരങ്ങേറ്റം കുറിച്ച കേരളബ്ലാസ്റ്റേഴ്സ് നല്ല ആവേശത്തോടെയാണ് രണ്ടാം മത്സരത്തിനായി ഹോം ഗ്രൌണ്ടിലെത്തിയിരിക്കുന്നത്. നല്ല ഫോമിലുള്ള ചെറുപ്പക്കാരിലാണ് ടീമിന്‍റെ പ്രതീക്ഷ. കഴിഞ്ഞ കളിയില്‍ നിന്ന് തങ്ങള്‍ പാഠം ഉള്‍ക്കൊള്ളുമെന്നാണ് കോച്ച് ഡേവിഡ് ജെയിംസ് പറയുന്നത്.
കളിയില്‍ മാജിക്കൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും മികച്ച പ്രകടനം നടത്തുമെന്ന് തന്നെയാണ് ടീമിന്‍റെ പ്രതീക്ഷ. മറുവശത്ത് എതിരാളികളായ മുംബൈ സിറ്റി എഫ്സിയും പ്രതീക്ഷയില്‍ തന്നെയാണ്. കഴിഞ്ഞ കളിയില്‍ ജംഷഡ്പൂരിനെതിരായ പരാജയം മറക്കാന്‍ അവര്‍ക്ക് കൊച്ചിയിലെ ജയം അനിവാര്യമാണ്. രാവിലെ മുതല്‍ കൊച്ചിയില്‍ ഇരു ടീമുകളും പരീശീലനം നടത്തി.
Adjust Story Font
16