Quantcast

“മത്സരത്തിന് മുന്‍പ് ഇരുപത് തവണ ബാത്ത് റൂമില്‍ പോകുന്നവരെയൊന്നും നായകനെന്ന് വിളിക്കാനാവില്ല” മെസ്സിക്കെതിരെ ആഞ്ഞടിച്ച് മറഡോണ

ഒരു കളിക്കാരനെന്ന നിലയില്‍ മെസ്സി ഉയര്‍ന്ന് നില്‍ക്കുന്നുവെങ്കിലും നായകന്‍ എന്ന നിലയില്‍ തീര്‍ത്തും പരാജയമാണെന്നും മറഡോണ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    14 Oct 2018 1:43 PM GMT

“മത്സരത്തിന് മുന്‍പ് ഇരുപത് തവണ ബാത്ത് റൂമില്‍ പോകുന്നവരെയൊന്നും നായകനെന്ന് വിളിക്കാനാവില്ല” മെസ്സിക്കെതിരെ ആഞ്ഞടിച്ച് മറഡോണ
X

സൂപ്പര്‍ താരം ലയണല്‍ മെസ്സി ഒരിക്കലും നല്ലൊരു നായകനല്ലെന്നും അദ്ധേഹത്തെ ഫുട്ബോള്‍ ദൈവമായി കണക്കാക്കാനാവില്ലെന്നും ഡിഗോ മറഡോണ. മത്സരത്തിന് മുന്‍പ് ഇരുപത് തവണ ബാത്ത് റൂമില്‍ പോകുന്നവരെയൊന്നും നായകനെന്ന് വിളിക്കാനാവില്ല എന്ന് തുറന്നടിച്ചാണ് ഡിഗോ മറഡോണ മെസ്സിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് തുടക്കമിട്ടത്. കളിക്കളത്തില്‍ മാത്രം നായകനെന്ന് വരുത്തി തീര്‍ക്കുന്ന പ്രകൃതക്കാരനാണ് ലയണല്‍ മെസ്സിയെന്നും മറഡോണ പറഞ്ഞു.

ഒരു കളിക്കാരനെന്ന നിലയില്‍ മെസ്സി ഉയര്‍ന്ന് നില്‍ക്കുന്നുവെങ്കിലും നായകന്‍ എന്ന നിലയില്‍ തീര്‍ത്തും പരാജയമാണ്. പിതൃ രാജ്യത്തിന്‍റെ രക്ഷകനെന്ന് കഴിഞ്ഞ റഷ്യ ലോക കപ്പില്‍ മെസ്സിയെ വിശേഷിപ്പിച്ചെങ്കിലും വീണ്ടും ലോക കപ്പില്‍ പരാജയമായിരുന്നു അവസാന ഉത്തരം. ബാര്‍സലോണക്ക് വേണ്ടി കളിക്കുമ്പോഴാണ് അദ്ധേഹം യഥാര്‍ഥ മെസ്സിയാവുന്നതെന്നും അര്‍ജന്‍റീനക്കായി കളിക്കുമ്പോള്‍ മറ്റൊരു മെസ്സിയെയാണ് കാണാനാവുന്നതെന്നും മറഡോണ പറഞ്ഞു.

മെസ്സി എന്ന കളിക്കാരനെ പുറത്ത് കൊണ്ട് വരണമെങ്കില്‍ നായകസ്ഥാനം അദ്ധേഹത്തില്‍ നിന്നും മാറ്റപ്പെടണമെന്നും മറഡോണ അഭിപ്രായപ്പെട്ടു. റഷ്യ ലോക കപ്പില്‍ ഫ്രാന്‍സിനോട് ഏറ്റ പരാജയത്തിന് ശേഷം വിരമിച്ചില്ലെങ്കിലും അര്‍ജന്‍റീനക്കായി മെസ്സി കളിക്കാനിറങ്ങിയിട്ടില്ല.

കഴിഞ്ഞ ആഴ്ച ഫുട്ബോള്‍ ഇതിഹാസം പെലെ തന്‍റെ ടീമില്‍ റൊണാള്‍ഡോയെ തിരഞ്ഞെടുക്കുമോ മെസ്സിയെ തിരഞ്ഞെടുക്കുമോ എന്ന ചോദ്യത്തിന് നിസ്സംശയം മെസ്സി എന്ന് ഉത്തരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മറഡോണയുടെ വെളിപ്പെടുത്തല്‍.

TAGS :

Next Story